Manavaatti penninte manassoru karimbinte thundaanu
മണവാട്ടി പെണ്ണിന്റെ മനസ്സൊരു കരിമ്പിന്റെ തുണ്ടാണ്
കല്യാണം ആണായ് പിറന്നോനെ കുരുക്കുന്ന ചരടാണ്
മുളകരച്ച് മുതുകെരിയും കറിക്കരിഞ്ഞു നടുവൊടിയും
തലയിൽ വരയോ ദൈവവിധിയോ അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ (2)
ഉടുതുണികൾ അഴിക്കെടി നനയ്ക്കേണം
ഉടുത്തൊരുങ്ങി വിലസാൻ അവള്
ചമയലിനു കണവൻ കെങ്കേമൻ
വിളമ്പിയെങ്കിൽ ഉണ്ണാൻ അവള്
സാരികൾ തേയ്ക്കണം സീരിയൽ കാണണം
പൂമുഖം പാർക്കുവാൻ വാർത്തകൾ കഴിയണം
ജനിച്ചതൊരു തറവാട്ടിൽ കൊതിച്ചതൊരു മറുനാട്
തലയിൽ വരയോ ദൈവവിധിയോ
അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ (2)
കിടക്കയൊന്നു വിരിക്കുകിൽ എന്തു രസം
അടുക്കമോടെ കിടക്കാൻ അവള്
നാട്ടിലവൾ നാണമുള്ള മരുമകൾ
പടിക്കകത്ത് പദവി പദവി
എങ്കിലും കണ്മണീ നമ്മളൊന്നല്ലയോ
മധുരമീ നൊമ്പരം തരളമീ യൗവനം
മണിയറയിൽ അടി പണിയും അടുക്കളയിൽ അരങ്ങേറും
തലയിൽ വരയോ ദൈവവിധിയോ
അരപ്പിരിക്ക് മുഴുപ്പിരി മുറപ്പെണ്ണ്
ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗജഗ്ഗ ജഗ്ഗണാഗ്ഗ് നഗ്ഗ് ജഗ്ഗ ജഗ്ഗണഗ്ഗ് ജാ (2)