Manavaalan paaṟa

മണവാളന്‍ പാറ
Work
Year
Language

മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ
തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ
തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ

അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി
പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി
പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു
കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ
മണവാളന്‍ പാറ.....

കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍
അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി
തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി
അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി
കായലില്‍ താഴ്ത്തി....
ആ.....ആ......
എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ
ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ
ചുഴിയില്‍ ചാടീ‍....
അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍
പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി
മണവാളന്‍ പാറ.......

maṇavāḽan pāṟa idu maṇavāṭṭippāṟa
tammil puṇarān paṇḍumudalkke
tabassusĕyyunnū ivar tabassusĕyyunnū

ambalappuḻarājāvinṟĕ arumakkiḍātti
pŏn sĕmbagattin niṟamuḽḽa kŏccudamburāṭṭi
paṇḍŏrikkal pambayāṭrin kuḽikkaḍavil vĕccu
kaṇḍumuṭṭi kaṇḍālnallŏru kāliccĕṟukkanĕ
maṇavāḽan pāṟa.....

kaṇṇanĕppol sundaran kaṇḍāl kaṟumban
avar raṇḍuberuṁ parasparaṁ hṛdayaṁ kaimāṟi
tamburānaṟiññaneraṁ kaṇṇil tīgatti
avanĕ kŏṇḍuvannu kaigāl kĕṭṭi kāyalil tāḻtti
kāyalil tāḻtti....
ā.....ā......
ĕṭṭudikkuṁ pŏṭṭumāṟalaṟikkŏṇḍe
ā kŏccudamburāṭṭi vanna suḻiyil sāḍī
suḻiyil sāḍī....
annurāvil pūnilāvil kāyalpparappil
pŏndivannū raṇḍuberuṁ kariṅgallāyi
maṇavāḽan pāṟa.......