മനസ്സും മാംസവും പുഷ്പിച്ചു
മനസ്സും മാംസവും പുഷ്പിച്ചു
മല്ലീശരന്‍ അതു കൊയ്തെടുത്തു
ഒന്നല്ല നൂറല്ലൊരായിരമായിരം
പൊന്മലരമ്പാക്കി മാറിലെയ്തു!
മനസ്സും മാംസവും പുഷ്പിച്ചു....
അന്തരിന്ദ്രിയ ദാഹങ്ങളുണരും
അണിവെണ്ണമേനിയിലതുകൊണ്ടു
പാതിവിടര്‍ത്തിയ പാമ്പുകളായി
രക്തക്കുഴലുകളിഴഞ്ഞു പിണഞ്ഞു പുളഞ്ഞു
ഹൃദയത്തിലവയുടെ വിരലടയാളങ്ങള്‍
അഭിനിവേശങ്ങളായ് പതിഞ്ഞു
മനസ്സും മാംസവും പുഷ്പിച്ചു....
ആഹാ....
യൌവനാവേശ മോഹങ്ങളുണരും
രതിതാളങ്ങളില്‍ അവയലിഞ്ഞു
അസ്ഥികള്‍ക്കുള്ളിലെ സൌരഭമായി
പുഷ്പക്കുളിരുകള്‍ ഉണര്‍ന്നു
ഉണര്‍ന്നു വിടര്‍ന്നു
സിരകളിലവയുടെ മൃഗമദലതകള്‍
മദനവികാരമായ് പടര്‍ന്നു
മനസ്സും മാംസവും പുഷ്പിച്ചു.........
manassuṁ māṁsavuṁ puṣpiccu
mallīśaran adu kŏydĕḍuttu
ŏnnalla nūṟallŏrāyiramāyiraṁ
pŏnmalarambākki māṟilĕydu!
manassuṁ māṁsavuṁ puṣpiccu....
andarindriya dāhaṅṅaḽuṇaruṁ
aṇivĕṇṇameniyiladugŏṇḍu
pādiviḍarttiya pāmbugaḽāyi
raktakkuḻalugaḽiḻaññu piṇaññu puḽaññu
hṛdayattilavayuḍĕ viralaḍayāḽaṅṅaḽ
abhiniveśaṅṅaḽāy padiññu
manassuṁ māṁsavuṁ puṣpiccu....
āhā....
yaൌvanāveśa mohaṅṅaḽuṇaruṁ
radidāḽaṅṅaḽil avayaliññu
asthigaḽkkuḽḽilĕ saൌrabhamāyi
puṣpakkuḽirugaḽ uṇarnnu
uṇarnnu viḍarnnu
siragaḽilavayuḍĕ mṛgamadaladagaḽ
madanavigāramāy paḍarnnu
manassuṁ māṁsavuṁ puṣpiccu.........