മനസ്സുകളില്‍ ഈണമായി വാ കുഞ്ഞുപൈങ്കിളി
മലയജവും കന്നിമുല്ലയും നുള്ളി നുള്ളി നീ
ചെറുകഥയില്‍ ചെമ്പഴന്തിയില്‍ കൂടു കൂട്ടുവാന്‍
ചെറുമണിയും ചുണ്ടിലേറ്റി നീ ചേക്കയേറി വാ
ഇളമാന്‍ കിടാവുകള്‍ പങ്കുചേരുമീ
തേന്‍ വസന്ത രാവില്‍
ചെറുമണിമുകിലിന്‍ കരങ്ങളില്‍
തുരുതുരെയുണരും സ്വരങ്ങളില്‍
പലപൂവിന്‍ സുരാംഗനേ ഇരുകര മധുരങ്ങളും
ഇണയുടെ ചലനങ്ങളുല്‍ സ്വയം
പലകുറി തിരയും മനം
തകിലടി തുടരുന്നിതാ ചിരം
വെള്ളിത്തൂവല്‍ക്കൊടി വെറ്റിലക്കൊടി
കനവുകളിതിലേ കടന്നുപോയി
കടവുകള്‍ തിരയും പ്രതീക്ഷ പോല്‍
ചിങ്ങം കന്നി തുലാങ്ങളേ
നിശയുടെ നിമിഷങ്ങളില്‍
മലരുകള്‍ മെനയും കുടങ്ങളില്‍
കുയിലുകളുടെ പൂസ്വനം
നിനവുകള്‍ കുടയും കുടീരമേ
ഇന്നെന്റെ കൌതുകം കുങ്കുമങ്ങളില്‍