Manassu manassinre kaadil rahasyannal

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
Year
Language

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി....
മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍
നീഹാരമണിയുന്ന രാത്രി....
നീഹാരമണിയുന്ന രാത്രി........
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി.....
മന്ത്രിയ്ക്കും മധുവിധുരാത്രി.....

കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ
കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും.....
കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ
കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും.....
ഈ മലരില്‍ മലര്‍ പൂക്കും രാവില്‍....... അപ്പോള്‍
മദനധനുസ്സുകള്‍ ഒടിയും
എന്നില്‍ നീ നീലസര്‍പ്പമായ് ഇഴയും....
സര്‍പ്പമായ് ഇഴയും......

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി
നീഹാരമണിയുന്ന രാത്രി........
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി... മന്ത്രിയ്ക്കും മധുവിധുരാത്രി

കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ
കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും.....
കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ
കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും
ഈ സിരകള്‍ സിരകളെ പൊതിയുമ്പോള്‍..... അപ്പോള്‍
ശൃംഗാരകാവ്യങ്ങള്‍ എഴുതും
എന്നില്‍ നീ ചൈത്രസുഗന്ധമായ് പടരും...
സുഗന്ധമായ് പടരും........

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി.... മന്ത്രിയ്ക്കും മധുവിധുരാത്രി....

manassu manassinṟĕ kādil rahasyaṅṅaḽ
mandriykkuṁ madhuvidhurātri....
mandriykkuṁ madhuvidhurātri
nakhamuḽḽa nammuḍĕ rāgavigāraṅṅaḽ
nīhāramaṇiyunna rātri....
nīhāramaṇiyunna rātri........
manassu manassinṟĕ kādil rahasyaṅṅaḽ
mandriykkuṁ madhuvidhurātri.....
mandriykkuṁ madhuvidhurātri.....

kadiruboluḽḽa nin dāruṇyattinṟĕ
kadaḽīmuguḽaṅṅaḽil viralnakhappāḍugaḽ ñān dīrkkuṁ.....
kadiruboluḽḽa nin dāruṇyattinṟĕ
kadaḽīmuguḽaṅṅaḽil viralnakhappāḍugaḽ ñān dīrkkuṁ.....
ī malaril malar pūkkuṁ rāvil....... appoḽ
madanadhanussugaḽ ŏḍiyuṁ
ĕnnil nī nīlasarppamāy iḻayuṁ....
sarppamāy iḻayuṁ......

manassu manassinṟĕ kādil rahasyaṅṅaḽ
mandriykkuṁ madhuvidhurātri mandriykkuṁ madhuvidhurātri
nakhamuḽḽa nammuḍĕ rāgavigāraṅṅaḽ nīhāramaṇiyunna rātri
nīhāramaṇiyunna rātri........
manassu manassinṟĕ kādil rahasyaṅṅaḽ
mandriykkuṁ madhuvidhurātri... mandriykkuṁ madhuvidhurātri

kanagaṁ poluḽḽŏrĕn yauvvanattinṟĕ
kaḽabhagalaśaṅṅaḽil anurāgalaharigaḽ nī niṟaykkuṁ.....
kanagaṁ poluḽḽŏrĕn yauvvanattinṟĕ
kaḽabhagalaśaṅṅaḽil anurāgalaharigaḽ nī niṟaykkuṁ
ī siragaḽ siragaḽĕ pŏdiyumboḽ..... appoḽ
śṛṁgāragāvyaṅṅaḽ ĕḻuduṁ
ĕnnil nī saitrasugandhamāy paḍaruṁ...
sugandhamāy paḍaruṁ........

manassu manassinṟĕ kādil rahasyaṅṅaḽ
mandriykkuṁ madhuvidhurātri.... mandriykkuṁ madhuvidhurātri....