മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍
കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ
തളിരും തണലും തേടി (2)
മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍
കാലമേ..നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍പുഷ്പങ്ങള്‍ ..ആ..ആ...
കണ്ണനീര്‍പുഷ്പങ്ങള്‍
കാതോര്‍ത്തു കാതോര്‍ത്തു നിന്നു (2)
ജീവിതതാളങ്ങളേറ്റു വാങ്ങാന്‍..
മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍
മോഹമേ.. നിന്നാരോഹണങ്ങളില്‍
ആരിലും രോമാഞ്ചങ്ങള്‍..ആ...ആ...
ആരിലും രോമാഞ്ചങ്ങള്‍
അവരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനകള്‍..
മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍.. (2)