മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്നമദാലസ നിമിഷങ്ങള്‍
വാടരുതീ മധു നിറയും പൂക്കള്‍
പ്രേമനിര്‍ഭര ഹൃദയങ്ങള്‍
നിറവും മണവും പുണരുമ്പോള്‍
നിറയും നിലവില്‍ രാഗലയം
മണിവീണയിലെ ഈണങ്ങള്‍
മനമറിയാതെയിതാ -പ്രിയനേ
മനസ്സിന്റെ മോഹം...
രാവും പകലും കൊഴിയുന്നു
ഞാനും നീയും മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ -പ്രിയനേ
മനസ്സിന്റെ മോഹം....