Manassinre manyajalil

മനസ്സിന്റെ മഞ്ചലില്‍
Year
Language

ആഹാഹഹാഹാ..........

മനസ്സിന്റെ മഞ്ചലില്‍ തനിയേ
മയങ്ങുന്ന മൌനമേ
മധുരാനുഭൂതികള്‍ സ്വയമേ
തിരയും മുഹൂര്‍ത്തമേ
ഓര്‍മ്മകളില്‍ ഒഴുകിവരൂ
നേര്‍മ്മയെഴും കുളിരുതിരൂ
ഇനിയായിരമാശംസകള്‍........

മനസ്സുകൊണ്ടും വാക്കുകൊണ്ടും
മാതൃകയായ് തീരണം
പുലരിപോലെ ജീവിതങ്ങള്‍
പുതിയശോഭനേടണം
നിലവിളക്കുകളായി നിങ്ങള്‍
നിറകതിരുകള്‍ വീശണം
തന്‍പാതിയേ പൊന്‍ പാതിയായ്
തന്നുള്ളിലെ ചൈതന്യമായ്
മെയ്യേകിയുള്ളേകിയുല്ലാസം നേടട്ടെ

കറകളഞ്ഞ സ്നേഹമോടെ
വിമലഹൃദയരാകണം
നന്മയേറും തേന്മലരുകള്‍
മൊഴികള്‍ തോറും പൂക്കണം
മണിയറയുടെ നാലുമതിലും
മദഹലഹരിയേല്‍ക്കണം
കൈനീട്ടവും കൈനേട്ടമായ്
സാമീപ്യവും സായൂജ്യമായ്
സന്താനസൌഭാഗ്യ സായൂജ്യം നേരട്ടെ

āhāhahāhā..........

manassinṟĕ mañjalil taniye
mayaṅṅunna maൌname
madhurānubhūdigaḽ svayame
tirayuṁ muhūrttame
ormmagaḽil ŏḻugivarū
nermmayĕḻuṁ kuḽirudirū
iniyāyiramāśaṁsagaḽ........

manassugŏṇḍuṁ vākkugŏṇḍuṁ
mātṛkayāy tīraṇaṁ
pularibolĕ jīvidaṅṅaḽ
pudiyaśobhaneḍaṇaṁ
nilaviḽakkugaḽāyi niṅṅaḽ
niṟagadirugaḽ vīśaṇaṁ
tanpādiye pŏn pādiyāy
tannuḽḽilĕ saidanyamāy
mĕyyegiyuḽḽegiyullāsaṁ neḍaṭṭĕ

kaṟagaḽañña snehamoḍĕ
vimalahṛdayarāgaṇaṁ
nanmayeṟuṁ tenmalarugaḽ
mŏḻigaḽ toṟuṁ pūkkaṇaṁ
maṇiyaṟayuḍĕ nālumadiluṁ
madahalahariyelkkaṇaṁ
kainīṭṭavuṁ kaineṭṭamāy
sāmīpyavuṁ sāyūjyamāy
sandānasaൌbhāgya sāyūjyaṁ neraṭṭĕ