Manassinre malarani

മനസ്സിന്റെ മലരണി
Year
Language

മനസ്സിന്റെ മലരണിക്കാവില്‍ നീ തീര്‍ത്ത
മാണിക്യക്കൊട്ടാരമെവിടെ - നിന്റെ
മോഹത്തിന്‍ കൊട്ടാരമെവിടെ
(മനസ്സിന്റെ)

സങ്കല്പലഹരിയില്‍ എന്നും നീ ചൂടിയ
തങ്കക്കിരീടങ്ങളെവിടെ
സ്വപ്നതലങ്ങളില്‍ മിന്നിത്തിളങ്ങിയ
സ്വര്‍ണ്ണസിംഹാസനമെവിടെ
(മനസ്സിന്റെ)

ഓരോ പകലും നിനക്കായു് വിടര്‍ത്തിയ
ഒരായിരം പൂക്കളെവിടെ
ഓരോ രാവും നിനക്കായിപ്പാടിയ
ഓമനത്തിങ്കള്‍ പാട്ടെവിടെ
(മനസ്സിന്റെ)

manassinṟĕ malaraṇikkāvil nī tīrtta
māṇikyakkŏṭṭāramĕviḍĕ - ninṟĕ
mohattin kŏṭṭāramĕviḍĕ
(manassinṟĕ)

saṅgalbalahariyil ĕnnuṁ nī sūḍiya
taṅgakkirīḍaṅṅaḽĕviḍĕ
svapnadalaṅṅaḽil minnittiḽaṅṅiya
svarṇṇasiṁhāsanamĕviḍĕ
(manassinṟĕ)

oro pagaluṁ ninakkāyu് viḍarttiya
ŏrāyiraṁ pūkkaḽĕviḍĕ
oro rāvuṁ ninakkāyippāḍiya
omanattiṅgaḽ pāṭṭĕviḍĕ
(manassinṟĕ)