Manassinagattoru penn

മനസ്സിനകത്തൊരു പെണ്ണ്
Year
Language

മനസ്സിനകത്തൊരു പെണ്ണ്
മയില്‍പ്പീലിക്കണ്ണ് മാമ്പുള്ളിച്ചൊണങ്ങ്
മെയ്യാസകലം പൊന്ന്
മനസ്സിനകത്തൊരു പെണ്ണ്....

കണ്ണാടിക്കുളങ്ങരെ ഞാന്‍ കൊതിച്ചു നിന്ന്
കൊട്ടാരക്കെട്ടിനകത്ത് തൊട്ട് തൊട്ട്നിന്ന്
മനസ്സിനകത്തൊരു പെണ്ണ്....

കാര്‍കൂന്തല്‍ കാട്ടിനകത്ത് കലമാനായ് ചെന്നിട്ട്
നില്ല് നില്ല്.....
നില്ല് നില്ല് നെഞ്ചിലെനിക്കൊരു വില്ലടിച്ചാന്‍ പാട്ട്
മനസ്സിനകത്തൊരു പെണ്ണ്....

കൊമ്പനാന വേണം അമ്പും വില്ലും വേണം
അമ്പാരിയ്ക്കുള്ളിലിരുത്തി കൊണ്ടിങ്ങു പോരണം
മനസ്സിനകത്തൊരു പെണ്ണ്.....

manassinagattŏru pĕṇṇ
mayilppīlikkaṇṇ māmbuḽḽiccŏṇaṅṅ
mĕyyāsagalaṁ pŏnn
manassinagattŏru pĕṇṇ....

kaṇṇāḍikkuḽaṅṅarĕ ñān kŏdiccu ninn
kŏṭṭārakkĕṭṭinagatt tŏṭṭ tŏṭṭninn
manassinagattŏru pĕṇṇ....

kārgūndal kāṭṭinagatt kalamānāy sĕnniṭṭ
nill nill.....
nill nill nĕñjilĕnikkŏru villaḍiccān pāṭṭ
manassinagattŏru pĕṇṇ....

kŏmbanāna veṇaṁ ambuṁ villuṁ veṇaṁ
ambāriykkuḽḽilirutti kŏṇḍiṅṅu poraṇaṁ
manassinagattŏru pĕṇṇ.....