മനസ്സിന്‍ മണി ചിമിഴില്‍..
പനിനീര്‍ത്തുള്ളിപോല്‍
വെറുതേ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മകള്‍ (മനസ്സിന്‍..)
മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്രമാത്രമെന്റെ മണ്‍കൂടിന്‍ ചാരത്തു വാതിക്കല്‍ വന്നെത്തി
എന്നോടു മിണ്ടാതെ പോകുന്നുവൊ ? (മനസ്സിന്‍ ..)
അന്തിവിണ്ണിലേ തിങ്കള്‍ നിറവെണ്ണിലാവിനാല്‍ മൂടി
മെല്ലെയെന്നിലെ മോഹം കന്നിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണപോലെയെന്‍ മൗനം
ആരരൊ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന
ഗന്ധര്‍വസംഗീതമായ് .. (മനസ്സിന്‍ മണി..)