Manassin madiyile [Pathos]

മനസ്സിന്‍ മടിയിലെ [Pathos]
Year
Language

മനസ്സിന്‍ മടിയിലെ മാന്തളിരില്‍
മയങ്ങൂ മണിക്കുരുന്നേ.....
കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
ഉറങ്ങൂ നീയുറങ്ങൂ....
(മനസ്സിന്‍)

പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
(മനസ്സിന്‍)

നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നൂ
ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
നിന്‍ കനവിന്‍‍ കൂ‍ടെവാഴും
ദേവസംഗീതമാണു ഞാന്‍
(മനസ്സിന്‍)

manassin maḍiyilĕ māndaḽiril
mayaṅṅū maṇikkurunne.....
kanavāy miḻigaḽĕ taḻugāṁ ñān
uṟaṅṅū nīyuṟaṅṅū....
(manassin)

pagalŏḽi māyumboḽ kuḽirala mūḍumboḽ
iruḽuvīḻuṁ vaḻiyil nī taniyĕ pogumboḽ
viṅṅumī rātridan nŏmbaraṁ māṭruvān
aṅṅagalĕ ninnu minnuṁ nī puṇarnnŏrī tāragaṁ
(manassin)

ninakkŏru tārāṭṭ ivaḽŏru pūndŏṭṭil
iḍayilĕnde miḻiyāgĕ īṟanūṟunnū
edume tāṅṅumī bhūmi ñānillayo
nin kanavin kūḍĕvāḻuṁ
devasaṁgīdamāṇu ñān
(manassin)