Manassilunaroo

മനസ്സിലുണരൂ
Year
Language

മനസ്സിലുണരൂ ഉഷഃസന്ധ്യയായ്
മായാമോഹിനി സരസ്വതീ
നാകസദസ്സിലെ നവരത്നവീണയിൽ
നാദം തുളുമ്പുമീ നവരാത്രിയിൽ..

നവ നവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
നാദമനോഹര ലയരാവിൽ
നിൻ മന്ദഹാസമാം ബോധനിലാവിൽ
എൻ മനക്കണ്ണുകൾ വിടരട്ടെ..

പുസ്തകരൂപത്തിൽ ആയുധരൂപത്തിൽ
പുണ്യവതീ നിന്നെ കൈതൊഴുന്നേൻ
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ്
അവിടുന്നടിയനിൽ നിറഞ്ഞാലും..

കനിവിൻ കാഞ്ചന കതിർമാല ചൊരിയൂ
കലയുടെ വർണ്ണങ്ങൾ പകരൂ
കേളീകലയുടെ തരംഗമാലാ
മേളയില്ലെന്നെയും ലയിപ്പിക്കൂ..

manassiluṇarū uṣaḥsandhyayāy
māyāmohini sarasvadī
nāgasadassilĕ navaratnavīṇayil
nādaṁ tuḽumbumī navarātriyil..

nava nava mohaṅṅaḽ narttanaṁ sĕyyunna
nādamanohara layarāvil
nin mandahāsamāṁ bodhanilāvil
ĕn manakkaṇṇugaḽ viḍaraṭṭĕ..

pustagarūbattil āyudharūbattil
puṇyavadī ninnĕ kaidŏḻunnen
aḻagāy vīryamāy ātmasaṁtṛptiyāy
aviḍunnaḍiyanil niṟaññāluṁ..

kanivin kāñjana kadirmāla sŏriyū
kalayuḍĕ varṇṇaṅṅaḽ pagarū
keḽīgalayuḍĕ taraṁgamālā
meḽayillĕnnĕyuṁ layippikkū..