മനസ്സിലൊരു മന്ദാരക്കാട് - ആ-
ക്കാടിനകത്തൊരു സിന്ദൂരപ്പൂവ് - ആ-
പ്പൂവിനകത്തൊരു നക്ഷത്രക്കണ്ണ് - ആ-
ക്കണ്ണു തുറന്നാൽ മണ്ണിൽ വിണ്ണിൽ
പൂ നിലാവ് എങ്ങും പൂ നിലാവ്
മോഹമെന്ന പക്ഷി വീണ്ടും വിരുന്നു വരും
സ്നേഹവീണാ തന്ത്രികളിൽ നാദമുയരും - ആ-
പ്പാട്ടിന്റെ മധുലഹരിയിൽ മുങ്ങി നീരാടാൻ
പൊൻ കിനാവിൻ ശയ്യയിൽ വീണു മയങ്ങാൻ (മനസ്സിലൊരു)
കാലമെന്ന മാന്ത്രികൻ ചെപ്പു തുറക്കും
എഴു വർണ്ണപ്പൂവുകൾ പുറത്തെടുക്കും
പൂവുകൾ കൊരുത്തു മാരിവില്ലു തീർക്കും
ആശ തൻ മാമയിൽ പീലി നീർത്തും (മനസ്സിലൊരു)