Manassil viriyunna

മനസ്സില്‍ വിരിയുന്ന
Year
Language

മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ
മലരില്‍ വിരിയുന്നമധുവാണ് സ്നേഹം
(മനസ്സില്‍ വിരിയുന്ന)
നുണ പോലെ തോന്നുന്ന നേരാണ് സ്നേഹം
ഓര്‍ക്കുവാന്‍ സുഖമുള്ള നോവാണ് സ്നേഹം
മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

വലതുകാല്‍ വെച്ചെന്‍റെ ജീവിത വനിയില്‍
വിരുന്നു വന്ന വസന്തം നീ
ചിരിതൂകിയെന്നും ചാരത്തു നിന്നു
ചൊരിഞ്ഞു തന്നു മരന്ദം നീ
തനു തമ്പുരുവാകുന്നു
സിര തന്ത്രികളാകുന്നു
നറുതേന്‍ ശ്രുതി ചേരുന്നു
പുതിയൊരു പല്ലവിയാകുന്നു
ഓ മന്ദാര മലരാണെന്‍ മഞ്ജുമുഖി
(മനസ്സില്‍ വിരിയുന്ന)
മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

മാനത്തു നിന്നും മണിമുകില്‍ മഞ്ചലില്‍
താഴത്തു വന്നൊരു താരക നീ
മാണിക്യ വീണയില്‍ കിന്നരകന്യകള്‍
മീട്ടിയ മോഹന രാഗം നീ
ഞാനൊരു പൂ ചോദിച്ചാല്‍
നീയൊരു പൂവനമാകുന്നു
ഞാന്‍ മധുരം മോഹിച്ചാല്‍
നീയൊരു മധുമഴയാകുന്നു ഓ
മന്ദാര മലരാണെന്‍ മഞ്ജുമുഖി
(മനസ്സില്‍ വിരിയുന്ന)

manassil viriyunna malarāṇ snehaṁ ā

manassil viriyunna malarāṇ snehaṁ ā
malaril viriyunnamadhuvāṇ snehaṁ
(manassil viriyunna)
nuṇa polĕ tonnunna nerāṇ snehaṁ
orkkuvān sukhamuḽḽa novāṇ snehaṁ
manassil viriyunna malarāṇ snehaṁ ā

valadugāl vĕccĕnṟĕ jīvida vaniyil
virunnu vanna vasandaṁ nī
siridūgiyĕnnuṁ sārattu ninnu
sŏriññu tannu marandaṁ nī
tanu tamburuvāgunnu
sira tandrigaḽāgunnu
naṟuden śrudi serunnu
pudiyŏru pallaviyāgunnu
o mandāra malarāṇĕn mañjumukhi
(manassil viriyunna)
manassil viriyunna malarāṇ snehaṁ ā

mānattu ninnuṁ maṇimugil mañjalil
tāḻattu vannŏru tāraga nī
māṇikya vīṇayil kinnaraganyagaḽ
mīṭṭiya mohana rāgaṁ nī
ñānŏru pū sodiccāl
nīyŏru pūvanamāgunnu
ñān madhuraṁ mohiccāl
nīyŏru madhumaḻayāgunnu o
mandāra malarāṇĕn mañjumukhi
(manassil viriyunna)