Manasse ninre

മനസ്സേ നിന്റെ
Year
Language

Manasse..

മനസ്സേ ...
മനസ്സേ നിന്റെ മണിനൂപുരങ്ങൾ
ഇന്നെന്തേ മാറ്റിവച്ചു
നർത്തനം ചെയ്തു തളർന്നിട്ടോ
നാണംകൊണ്ടു തരിച്ചിട്ടോ ?!
{ മനസ്സേ നിന്റെ }

മാനത്തു മഴവില്ലു കണ്ടാൽ
കന്നി വെയിലത്തു ഹിമബിന്ദു കണ്ടാൽ { മാനത്തു }
പൂങ്കാറ്റിൽ ആടുന്ന പൂവല്ലി കണ്ടാൽ
കോരിത്തരിക്കും മനസ്സേ ..
ഒരു ദിവ്യമോഹത്തിൻ തേനുമായ്‌ വന്നിട്ടും
എന്തേ..
{ മനസ്സേ നിന്റെ }

പാണന്റെ തുടിയൊച്ച കേട്ടാൽ
ചിങ്ങരാവിന്റെ കുളിരൊന്നു കൊണ്ടാൽ {പാണന്റെ}
രാപ്പാടി പാടുന്ന താരാട്ടു കേട്ടാൽ
താളം പിടിക്കും മനസ്സേ ..
നിറമുള്ള സ്വപ്നങ്ങൾ ഈണമായ്‌ വന്നിട്ടും
എന്തേ..
{ മനസ്സേ നിന്റെ }

Manasse..

manasse ...
manasse ninṟĕ maṇinūburaṅṅaḽ
innĕnde māṭrivaccu
narttanaṁ sĕydu taḽarnniṭṭo
nāṇaṁkŏṇḍu taricciṭṭo ?!
{ manasse ninṟĕ }

mānattu maḻavillu kaṇḍāl
kanni vĕyilattu himabindu kaṇḍāl { mānattu }
pūṅgāṭril āḍunna pūvalli kaṇḍāl
korittarikkuṁ manasse ..
ŏru divyamohattin denumāy‌ vanniṭṭuṁ
ĕnde..
{ manasse ninṟĕ }

pāṇanṟĕ tuḍiyŏcca keṭṭāl
siṅṅarāvinṟĕ kuḽirŏnnu kŏṇḍāl {pāṇanṟĕ}
rāppāḍi pāḍunna tārāṭṭu keṭṭāl
tāḽaṁ piḍikkuṁ manasse ..
niṟamuḽḽa svapnaṅṅaḽ īṇamāy‌ vanniṭṭuṁ
ĕnde..
{ manasse ninṟĕ }