മനസ്സേ....
മനസ്സേ നിന്‍ മൌന തീരം
സ്മരണകളുറങ്ങും തീരം
കാലം കൊളുത്തിയ ദീപം
കൊടുങ്കാറ്റിലണഞ്ഞു നിന്‍ മോഹം (മനസ്സേ നിന്‍)
ആകാശങ്ങളിലിരുള്‍ മൂടി
ആഷാഡമേഘങ്ങള്‍ വിതുമ്പി
ആകാശങ്ങളിലിരുള്‍ മൂടി
ആഷാഡമേഘങ്ങള്‍ വിതുമ്പി
ആത്മവിലാപത്തിന്നീരടികള്‍
ആരോ എന്തിനോ പാടി
അഗാധം അതുല്യം അചിന്തനീയം
അലിഞ്ഞുറഞ്ഞു ദു:ഖം (മനസ്സേ നിന്‍)
അനന്തകോടിപ്രപഞ്ചതനുവില്‍
നിന്നു തുടിക്കും ചേതന
അനന്തകോടിപ്രപഞ്ചതനുവില്‍
നിന്നു തുടിക്കും ചേതന
ജീവകിരണപ്രവാഹമായി
ഭൂമിദേവിയതേറ്റുവാങ്ങി
അനന്തം അജ്ഞാതം അവര്‍ണ്ണനീയം
അപാരമാണീ ജീവിതം (മനസ്സേ നിന്‍)