Mallige mallige

മല്ലികേ മല്ലികേ
Work
Year
Language

മല്ലികേ മല്ലികേ മാലതീ മല്ലികേ
വന്നുവോ വന്നുവോ വസന്തസേനന്‍ വന്നുവോ?

നീവിരിച്ച പുഷ്പശയ്യ ചുളിഞ്ഞുവല്ലോ
നീനിറച്ച പാനഭാജനം ഒഴിഞ്ഞുവല്ലോ
കാറ്റുകേട്ടൂ കിളികള്‍ കേട്ടൂ കാട്ടുമല്ലികേ നീ
കാത്തിരുന്ന കാമുകന്റെ കാല്‍പ്പെരുമാറ്റം
ഓ....ഓ.....ഓ....
മല്ലികേ മല്ലികേ.........

നീയുടുത്ത പട്ടുചേല മുഷിഞ്ഞുവല്ലോ
നീ അണിഞ്ഞ മുത്തുമാല കൊഴിഞ്ഞുവല്ലോ
കാടുകണ്ടു പുഴകള്‍ കണ്ടു കന്നിമല്ലികേ നീ
കാമുകനെ കയ്യിലാക്കിയ മോഹിനിയാട്ടം
ഓ....ഓ.....ഓ.....
മല്ലികേ മല്ലികേ...........

mallige mallige māladī mallige
vannuvo vannuvo vasandasenan vannuvo?

nīviricca puṣpaśayya suḽiññuvallo
nīniṟacca pānabhājanaṁ ŏḻiññuvallo
kāṭrugeṭṭū kiḽigaḽ keṭṭū kāṭṭumallige nī
kāttirunna kāmuganṟĕ kālppĕrumāṭraṁ
o....o.....o....
mallige mallige.........

nīyuḍutta paṭṭusela muṣiññuvallo
nī aṇiñña muttumāla kŏḻiññuvallo
kāḍugaṇḍu puḻagaḽ kaṇḍu kannimallige nī
kāmuganĕ kayyilākkiya mohiniyāṭṭaṁ
o....o.....o.....
mallige mallige...........