Malligaabaanan danre

മല്ലികാബാണന്‍ തന്റെ
Work
Year
Language

മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
മാറിലോ എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന......
മദകരമാമൊരു വേദന.....
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

അകലെയകലെയായ് സൌന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്‍
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‌പ മദിരോത്സവം
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

ഹൃദയസഖിയിനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‌പനാ ലക്ഷങ്ങള്‍ പൂമാരി ചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം
പ്രേമമഗാനം തുളുമ്പുന്ന കാവ്യോത്സവം
(മല്ലികാ)

malligābāṇan danṟĕ villĕḍuttu
mandāramalar kŏṇḍ śaraṁ tŏḍuttu
māṟilo ĕnṟĕ manassilo
madhura madhuramŏru vedana......
madagaramāmŏru vedana.....
malligābāṇan danṟĕ villĕḍuttu

agalĕyagalĕyāy saൌndaryattin
aḽaganandayuḍĕ tīratt
taṅgakkināvugaḽ tālamĕḍukkuṁ
tāruṇya saṅgal‌pa madirotsavaṁ
premagānaṁ tuḽumbunna kāvyotsavaṁ
malligābāṇan danṟĕ villĕḍuttu

hṛdayasakhiyini jīvidamŏrukkuṁ
madhuvidhu rajanidan māṟatt
kal‌panā lakṣaṅṅaḽ pūmāri sŏriyuṁ
rāgānubhūdidan vasandotsavaṁ
premamagānaṁ tuḽumbunna kāvyotsavaṁ
(malligā)