Mallaakseemanimaaril

മല്ലാക്ഷീമണിമാരില്‍
Year
Language

മല്ലാക്ഷീമണിമാരില്‍ ഉന്മാദമുണര്‍ത്തുവാന്‍
മല്ലീശരന്റെ വില്ലില്‍ മണികിലുങ്ങി
പുത്തിലഞ്ഞിമരത്തിന്മേല്‍ പുഷ്പിണികള്‍ വള്ളികള്‍
മുത്തണിമുലചേര്‍ത്തു പുണര്‍ന്നുറങ്ങീ. (മല്ലാക്ഷീമണിമാരില്‍)

ഭൂമിയുടെ കൈയിലെ പുഷ്പദലക്കുമ്പിളില്‍
സോമരസം പകരുമീ സുരഭിമാസം
രാജഹംസമിഥുനങ്ങള്‍ നീരാടും ചോലകളില്‍ ‍
രാസകേളികള്‍ക്കിതാ വിളിപ്പൂ നമ്മെ
മന്മഥസദനമിതാ - രതി-
മന്മഥസദനമിതാ. ആ ആ ആ...
(മല്ലാക്ഷീമണിമാരില്‍ )

മാമലകള്‍ മഞ്ഞിന്റെ മൂടുപടമഴിക്കുമ്പോള്‍
മാര്‍നിറയെത്തെളിയുമീ നഖക്ഷതങ്ങള്‍
കണ്ടു കണ്ടു കൊതി പൂണ്ട് സങ്കേതം തേടിവരും
കാമമോഹിതരിതാ വിളിപ്പൂ നമ്മെ
മന്മഥസദനമിതാ - രതി-
മന്മഥസദനമിതാ. ആ ആ ആ...
(മല്ലാക്ഷീമണിമാരില്‍ )

mallākṣīmaṇimāril unmādamuṇarttuvān
mallīśaranṟĕ villil maṇigiluṅṅi
puttilaññimarattinmel puṣpiṇigaḽ vaḽḽigaḽ
muttaṇimulaserttu puṇarnnuṟaṅṅī. (mallākṣīmaṇimāril)

bhūmiyuḍĕ kaiyilĕ puṣpadalakkumbiḽil
somarasaṁ pagarumī surabhimāsaṁ
rājahaṁsamithunaṅṅaḽ nīrāḍuṁ solagaḽil
rāsageḽigaḽkkidā viḽippū nammĕ
manmathasadanamidā - radi-
manmathasadanamidā. ā ā ā...
(mallākṣīmaṇimāril )

māmalagaḽ maññinṟĕ mūḍubaḍamaḻikkumboḽ
mārniṟayĕttĕḽiyumī nakhakṣadaṅṅaḽ
kaṇḍu kaṇḍu kŏdi pūṇḍ saṅgedaṁ teḍivaruṁ
kāmamohidaridā viḽippū nammĕ
manmathasadanamidā - radi-
manmathasadanamidā. ā ā ā...
(mallākṣīmaṇimāril )