Malayil

മഴയിൽ
Year
Language

അ...
മഴയില്‍ രാത്രിമഴയില്‍
പൊഴിയുമീ സ്നേഹ നിറവില്‍
നിനവേ അ..
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും നോവിന്‍ നീലാമ്പരി
മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍

മുഖം തരാതെ പോയ് മറഞ്ഞോ വസന്ത കാലം (2)
മധുര മൊഴികളേ
നിങ്ങള്‍ പോലും മൗനം തേടും നേരം
ഹരിതവനികളേ ഇലകളെരിയുമൊരു‌
ചിതയുടെ കനലൊളിയോ ഗ്രീഷ്മം ഗ്രീഷ്മം

മഴയില്‍ രാത്രി മഴയില്‍
പൊഴിയുമീ സ്നേഹ നിറവില്‍

അ...

ദലം കരിഞ്ഞ വേനലെങ്ങോ അകന്ന പോലെ (2)
മിഥുന ശലഭമേ
നീയോ മെല്ലെ ദൂരെ മേയും നേരം
വിധുര രജനിയുടെ മുകുല മനസ്സിലൊരു
ജനമണി പതിയുകയോ വീണ്ടും വീണ്ടും

(മഴയില്‍ രാത്രി) ഉം...

a...
maḻayil rātrimaḻayil
pŏḻiyumī sneha niṟavil
ninave a..
ninave ĕnde ninnil
virahaṁ seruṁ novin nīlāmbari
maḻayil rātrimaḻayil
pŏḻiyuṁ sneha niṟavil

mukhaṁ tarādĕ poy maṟañño vasanda kālaṁ (2)
madhura mŏḻigaḽe
niṅṅaḽ poluṁ maunaṁ teḍuṁ neraṁ
haridavanigaḽe ilagaḽĕriyumŏru‌
sidayuḍĕ kanalŏḽiyo grīṣmaṁ grīṣmaṁ

maḻayil rātri maḻayil
pŏḻiyumī sneha niṟavil

a...

dalaṁ kariñña venalĕṅṅo aganna polĕ (2)
mithuna śalabhame
nīyo mĕllĕ dūrĕ meyuṁ neraṁ
vidhura rajaniyuḍĕ mugula manassilŏru
janamaṇi padiyugayo vīṇḍuṁ vīṇḍuṁ

(maḻayil rātri) uṁ...