Malayellaam poyallo

മഴയെല്ലാം പോയല്ലോ
Year
Language

മഴയെല്ലാം പോയല്ലൊ മരമെല്ലാം പൂത്തല്ലോ
മാവിന്മേൽ പൊന്നൂഞ്ഞാലാടിയല്ലോ

മലയാളമങ്കമാർ മയിലാഞ്ചിയിട്ടല്ലൊ
മധുമാസഗാനങ്ങൾ പാടിയല്ലൊ
പഞ്ചമം പാടുന്ന പൈങ്കിളിപ്പെണ്ണേ നിൻ
പഞ്ചാരപ്പാട്ടൊന്നു പാടിയാട്ടെ

നെഞ്ചം കുളിർക്കുന്ന കൊഞ്ചലു കേൾക്കട്ടെ
പഞ്ചവർണ്ണപ്പെണ്ണെ പാടിയാട്ടെ
(മഴയെല്ലാം....)

കൂട്ടുവിട്ടു പോവതെന്തേ കൂട്ടുകാരേ പാട്ടുകാരേ
പൊയ്കവക്കിൽ പോയിരിക്കാം പൊന്നിലഞ്ഞിപ്പൂവിറുക്കാം
പൊന്നിലഞ്ഞിപ്പൂമാല വേണോ
മുല്ല പൂത്തുവരുമ്പോൾ മുല്ല പൂത്തു നിറഞ്ഞുവരുമ്പോൾ
പൊന്നിലഞ്ഞിമാലവേണ്ട ഞങ്ങളാരും പോരുന്നില്ല

maḻayĕllāṁ poyallŏ maramĕllāṁ pūttallo
māvinmel pŏnnūññālāḍiyallo

malayāḽamaṅgamār mayilāñjiyiṭṭallŏ
madhumāsagānaṅṅaḽ pāḍiyallŏ
pañjamaṁ pāḍunna paiṅgiḽippĕṇṇe nin
pañjārappāṭṭŏnnu pāḍiyāṭṭĕ

nĕñjaṁ kuḽirkkunna kŏñjalu keḽkkaṭṭĕ
pañjavarṇṇappĕṇṇĕ pāḍiyāṭṭĕ
(maḻayĕllāṁ....)

kūṭṭuviṭṭu povadĕnde kūṭṭugāre pāṭṭugāre
pŏygavakkil poyirikkāṁ pŏnnilaññippūviṟukkāṁ
pŏnnilaññippūmāla veṇo
mulla pūttuvarumboḽ mulla pūttu niṟaññuvarumboḽ
pŏnnilaññimālaveṇḍa ñaṅṅaḽāruṁ porunnilla