Malayajamaamalayil

മലയജമാമലയില്‍
Work
Year
Language

മലയജ മാമലയില്‍ മലര്‍ മലരും താഴ്വരയില്‍
മഞ്ഞണിഞ്ഞ മാലിനിതന്‍ സൈകതങ്ങളില്‍ വരാം
മഞ്ജുളമരാളരാഗദീപമായ് ഞാന്‍ ..
(മലയജ മാമലയില്‍ ...)

തുണയെ തഴുകാൻ നദിയില്‍ ഇണ ചേർന്നൊഴുകാൻ
ആ വിരിമാറില്‍ മാദകഗന്ധം പകരാനായ് (2)
പടരാനായ് നുകരാനായ് തളരാനായ് ഞാന്‍
എന്റെ രാഗപരാഗം വാരിവിതറാനായ്
തന്നന്നാ നാനനന്നനാ ലല്ലല്ലാ ലാലലല്ലാല
തന്നന്നാ നന്നാ നന്നാ ന ലല്ലലാ ലല്ലാ ലല്ലാല (2)

പോയ ജന്മത്തില്‍ സൂര്യകാന്തിയായ് വിടര്‍ന്നപ്പോള്‍
സൂര്യദേവനായുണർന്നതോര്‍മ്മയില്ലേ
ഭവാനതോര്‍മ്മയില്ലേ...(2)
രാധയായ് വന്നപ്പോള്‍ രാധികാരമണനായ്
വൃന്ദാവനത്തില്‍ വന്നതോര്‍മ്മയില്ലേ
ഭവാനതോര്‍മ്മയില്ലേ..
ഉണരാം ഞാന്‍ പുണരാം ഞാന്‍ പൂത്തുനിന്നിടാം
ഒരു നരജന്മം മുഴുവനും കാത്തുനിന്നിടാം
(മലയജ മാമലയില്‍ ...)

malayaja māmalayil malar malaruṁ tāḻvarayil
maññaṇiñña mālinidan saigadaṅṅaḽil varāṁ
mañjuḽamarāḽarāgadībamāy ñān ..
(malayaja māmalayil ...)

tuṇayĕ taḻugān nadiyil iṇa sernnŏḻugān
ā virimāṟil mādagagandhaṁ pagarānāy (2)
paḍarānāy nugarānāy taḽarānāy ñān
ĕnṟĕ rāgabarāgaṁ vārividaṟānāy
tannannā nānanannanā lallallā lālalallāla
tannannā nannā nannā na lallalā lallā lallāla (2)

poya janmattil sūryagāndiyāy viḍarnnappoḽ
sūryadevanāyuṇarnnadormmayille
bhavānadormmayille...(2)
rādhayāy vannappoḽ rādhigāramaṇanāy
vṛndāvanattil vannadormmayille
bhavānadormmayille..
uṇarāṁ ñān puṇarāṁ ñān pūttuninniḍāṁ
ŏru narajanmaṁ muḻuvanuṁ kāttuninniḍāṁ
(malayaja māmalayil ...)