Malayaala bhaasadan

മലയാള ഭാഷതൻ
Year
Language

മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു..
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു..

കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത്
കൈകൊട്ടിക്കളി താളം മുഴങ്ങുന്നു..
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോള്‍
കുരുവിതന്‍ പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നു
കേള്‍ക്കുന്നൂ.....
(മലയാളഭാഷ)

മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍
മാനത്തിന്‍ മായാനിറം മലരുന്നു..
അരയന്നപ്പിടപോല്‍ നീ ഒഴുകുമ്പോള്‍
അഷ്ടപദി മധുരവര്‍ണ്ണന നെഞ്ചില്‍ നിറയുന്നു..
നിറയുന്നൂ....
(മലയാളഭാഷ)

malayāḽabhāṣa tan mādagabhaṁgi nin
malar mandahāsamāy viriyunnu..
kiḽigŏñjuṁ nāḍinṟĕ grāmīṇaśaili nin
puḽiyilakkara muṇḍil tĕḽiyunnu..

kaḽamŏḻi nī pŏṭṭiccirikkunna neratt
kaigŏṭṭikkaḽi tāḽaṁ muḻaṅṅunnu..
paribhavaṁ paṟaññu nī piṇaṅṅumboḽ
kuruvidan paḽuṅgaṇiyŏcca ñān keḽkkunnu
keḽkkunnū.....
(malayāḽabhāṣa)

mayilppīlikkaṇṇugaḽil māranṟĕ śaraṅṅaḽil
mānattin māyāniṟaṁ malarunnu..
arayannappiḍabol nī ŏḻugumboḽ
aṣṭabadi madhuravarṇṇana nĕñjil niṟayunnu..
niṟayunnū....
(malayāḽabhāṣa)