മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകില്‍ തേരിലിറങ്ങി
മരതക കിങ്ങിണി കാടുകള്‍ പുളകത്തിന്‍
മലരാട ചുറ്റിയൊരുങ്ങി
പുഴയുടെ കല്യാണമായി - മഴവില്ലിനജ്ഞാത
പുഴയുടെ ആദ്യത്തെ രാത്രിയില്‍ മതിലേഖ
പുതിയൊരു പാല്‍ക്കിണ്ണം നല്‍കി - പുഴയുടെ
അരമണി വീണ്ടും കിലുങ്ങി കടലിന്റെ
വിരിമാറിലവള്‍ ചേര്‍ന്നുറങ്ങി - മഴവില്ലിനജ്ഞാത
നാളികനേത്രങ്ങള്‍ മെല്ലെ തുറന്നു
നാണം പൂവായ് വിരിഞ്ഞു - നാളിക
ആടയ്ക്കായ് പുഴ ഓളക്കൈ നീട്ടുന്നു
ആഴിയോ മറ്റൊരു കാര്‍വര്‍ണ്ണനായ് - മഴവില്ലിനജ്ഞാത