Malavillaal pandal meyunnu

മഴവില്ലാൽ പന്തൽ മേയുന്നു
Year
Language

മഴവില്ലാല്‍ പന്തല്‍ മേയുന്നു വെണ്മാനം മേലേ

മഴവില്ലാല്‍ പന്തല്‍ മേയുന്നു വെണ്മാനം മേലേ
പനിനീര്‍പ്പൂമാലകള്‍ കോര്‍ക്കുന്നു മധുമാസം താഴെ
പൊന്‍വെയിലോ പുടവകള്‍ ഞൊറിയുന്നു
ഈ വേദിയില്‍ സ്വയംവരത്തിരുന്നാളല്ലേ

ഓ..
(മഴവില്ലാല്‍ പന്തല്‍)

മരുഭൂമി പോലും മലര്‍ ചൂടി നില്‍ക്കും
ഹിമവാന്റെ നെഞ്ചിലും തീനാളം ഉയരും
ഓ..
(മരുഭൂമി പോലും)
അനുരാഗത്തിന്‍ മുന്തിരിനീരില്‍ അലിയും
ദേവഗണങ്ങള്‍ പോലും
(മഴവില്ലാല്‍ പന്തല്‍)

അരുതെന്നു കേട്ടാല്‍ ബന്ധങ്ങള്‍ മുറുകും
പിരിയാത്ത വീഥികള്‍ വഴികാട്ടി നില്‍ക്കും
ഓ..
(അരുതെന്നു കേട്ടാല്‍ )
ഇനിയീ ജീവിതവല്ലിയില്‍ നിറയെ
വിരിയും സംഗമമലരുകളെന്നും
(മഴവില്ലാല്‍ പന്തല്‍)

ഓ..
സ്വയംവരത്തിരുന്നാളല്ലേ

maḻavillāl pandal meyunnu vĕṇmānaṁ mele

maḻavillāl pandal meyunnu vĕṇmānaṁ mele
paninīrppūmālagaḽ korkkunnu madhumāsaṁ tāḻĕ
pŏnvĕyilo puḍavagaḽ ñŏṟiyunnu
ī vediyil svayaṁvarattirunnāḽalle

o..
(maḻavillāl pandal)

marubhūmi poluṁ malar sūḍi nilkkuṁ
himavānṟĕ nĕñjiluṁ tīnāḽaṁ uyaruṁ
o..
(marubhūmi poluṁ)
anurāgattin mundirinīril aliyuṁ
devagaṇaṅṅaḽ poluṁ
(maḻavillāl pandal)

arudĕnnu keṭṭāl bandhaṅṅaḽ muṟuguṁ
piriyātta vīthigaḽ vaḻigāṭṭi nilkkuṁ
o..
(arudĕnnu keṭṭāl )
iniyī jīvidavalliyil niṟayĕ
viriyuṁ saṁgamamalarugaḽĕnnuṁ
(maḻavillāl pandal)

o..
svayaṁvarattirunnāḽalle