Malavilkkodiyil

മഴവില്‍ക്കൊടിയില്‍
Year
Language

മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ
അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ
എന്മാറില്‍ നീയേതോ സംഗീതം
മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ
മധുമന്ദാരം ഇനി നീയല്ലേ?
മഴവില്‍ക്കൊടിയില്‍.......

ല..ല...ല...ലലല....
കളമൊഴിക്കന്നിമണ്ണില്‍ കളമെഴുതീടൂമ്പോള്‍
പുതുമഴപ്പാടങ്ങളില്‍ പുളകം വീണൂ
സഖിയായ് സന്ധ്യകളില്‍ നീ വാ
മിഴിയാല്‍ പുല്‍കിയ നീ പിന്നേ എഴുതി അനുരാഗം വിണ്ണില്‍
മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ
മധുമന്ദാരം ഇനി നീയല്ലേ?
മഴവില്‍ക്കൊടിയില്‍.......

ല... ല... ല... ലലല...
പ്രണയത്തിന്‍ കല്‍പ്പടവില്‍ അലയിളകീടുമ്പോള്‍
വിരഹിണി തന്നധരം പൂവിതളായി
കുളിരും ചന്ദ്രികപോല്‍ നിന്നെ
അരികില്‍ ഞാനുറക്കാം മെല്ലെ
മയങ്ങൂ മധുപാത്രം പോലെ
മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ
മധുമന്ദാരം ഇനി നീയല്ലേ?
മഴവില്‍ക്കൊടിയില്‍.......

maḻavilkkŏḍiyil maṇimeghaṁ polĕ nī
aḻage manassil pŏnnūññālāḍān vā
ĕnmāṟil nīyedo saṁgīdaṁ
muttaṁ pĕyyān vā katha sŏllān vā
madhumandāraṁ ini nīyalle?
maḻavilkkŏḍiyil.......

la..la...la...lalala....
kaḽamŏḻikkannimaṇṇil kaḽamĕḻudīḍūmboḽ
pudumaḻappāḍaṅṅaḽil puḽagaṁ vīṇū
sakhiyāy sandhyagaḽil nī vā
miḻiyāl pulgiya nī pinne ĕḻudi anurāgaṁ viṇṇil
muttaṁ pĕyyān vā katha sŏllān vā
madhumandāraṁ ini nīyalle?
maḻavilkkŏḍiyil.......

la... la... la... lalala...
praṇayattin kalppaḍavil alayiḽagīḍumboḽ
virahiṇi tannadharaṁ pūvidaḽāyi
kuḽiruṁ sandrigabol ninnĕ
arigil ñānuṟakkāṁ mĕllĕ
mayaṅṅū madhubātraṁ polĕ
muttaṁ pĕyyān vā katha sŏllān vā
madhumandāraṁ ini nīyalle?
maḻavilkkŏḍiyil.......