മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ
മധുമാസത്തേരില്‍ വരുമെന്റെ തോഴന്‍
മോഹങ്ങള്‍ വില്‍ക്കും രാജാധിരാജന്‍
(മലവാകപ്പൂവേ.....)
അരയാലിന്‍ കൊമ്പില്‍ കിനാവിന്റെ കൂട്ടില്‍
അണിമാറില്‍ മധു നുകരാന്‍ ചേര്‍ന്നുരുമ്മും കുരുവി...
(അരയാലിന്‍ കൊമ്പില്‍.....)
മണിയറയിലെ തരിവളയുടെ കിലുക്കമിത്തിരി കേള്‍ക്കുമ്പോള്‍
മനസ്സിനുള്ളിലെ കനകവല്ലിയില്‍ കണിമലരുകള്‍ പൂക്കില്ലേ
ആഹാ.....സിന്ദൂരം....
നാളെയെന്‍ മാരന്റെ മാറിലണിയുന്ന സിന്ദൂരം
ഇളംകവിളിലെ സിന്ദൂരം....ഇളംകവിളിലെ സിന്ദൂരം
(മലവാകപ്പൂവേ....)
കലമാനുകളോടും നിലാവിന്റെ കാട്ടില്‍
കളഗാന ശ്രുതി പകരാന്‍ ഒഴുകി വരും അരുവി
(കലമാനുകളോടും....)
മണിവിരലുകള്‍ തഴുകി നിന്നുടെ നുണക്കുഴികളിലോടുമ്പോള്‍
മദനപല്ലവി പകരുമിക്കിളി മനം നിറഞ്ഞു തുളുമ്പില്ലേ
ആഹാ.....ഉന്മാദം......
തരള യൌവ്വന ലഹരിയേകുന്നൊരുന്മാദം....
കരളിനുള്ളിലെ ഉന്മാദം.....കരളിനുള്ളിലെ ഉന്മാദം...
(മലവാകപ്പൂവേ.....)