Malarum malarum

മലരും മലരും
Year
Language

മലരും മലരും മലരും മലയൊരു കൂടാരം
മുകിലും മുകിലും മുകിലും വിരിയിച്ച കൂടാരം
കൂടാരത്തില്‍ ഒളിച്ചിരിക്കും
നമ്മള്‍ ഇണക്കിളികള്‍
കിളികള്‍ കിളികള്‍ കിളികള്‍
(മലരും.....)

പുടവകള്‍ നെയ്യും ആറ്റരികില്‍
കുരവകളുയരും താഴ്വരയില്‍ (പുടവകള്‍...)
കുളിരില്‍ മുങ്ങി കൂടെവരുമ്പോള്‍
പുതിയൊരു രോമാഞ്ചം (2 )
എന്നില്‍ നിന്നില്‍ പുതിയൊരു സംഗീതം (2 )
(മലരും.....)

കതിർമഴ പെയ്യും മാരുതനില്‍
കളഭമരയ്ക്കും പൊൻവെയിലിൽ (കതിർഴ...)
കണ്ണുകള്‍ തമ്മില്‍ കഥ പറയുമ്പോള്‍
ഉണർന്നിടുമഭിലാഷം ഉറവിടുമഭിലാഷം
എന്നില്‍ നിന്നില്‍ അതിന്റെ നിഴലാട്ടം (2 )
(മലരും.....)

malaruṁ malaruṁ malaruṁ malayŏru kūḍāraṁ
mugiluṁ mugiluṁ mugiluṁ viriyicca kūḍāraṁ
kūḍārattil ŏḽiccirikkuṁ
nammaḽ iṇakkiḽigaḽ
kiḽigaḽ kiḽigaḽ kiḽigaḽ
(malaruṁ.....)

puḍavagaḽ nĕyyuṁ āṭrarigil
kuravagaḽuyaruṁ tāḻvarayil (puḍavagaḽ...)
kuḽiril muṅṅi kūḍĕvarumboḽ
pudiyŏru romāñjaṁ (2 )
ĕnnil ninnil pudiyŏru saṁgīdaṁ (2 )
(malaruṁ.....)

kadirmaḻa pĕyyuṁ mārudanil
kaḽabhamaraykkuṁ pŏnvĕyilil (kadirḻa...)
kaṇṇugaḽ tammil katha paṟayumboḽ
uṇarnniḍumabhilāṣaṁ uṟaviḍumabhilāṣaṁ
ĕnnil ninnil adinṟĕ niḻalāṭṭaṁ (2 )
(malaruṁ.....)