മലരുകളേ പൂന്തളിരുകളേ
മിഴിയടയ്ക്കൂ ഒന്നു മിഴിയടയ്ക്കൂ(മലരുകളേ)
മധുവിധു വികൃതികള്‍ കാണേണ്ടാ ഈ
മദനന്റെ കുസൃതികള്‍ കാണേണ്ടാ(മധുവിധു)
(മലരുകളേ പൂന്തളിരുകളേ)
കുരുവികളേ പൂങ്കുയിലുകളേ
ചെവിയടയ്ക്കൂ നിങ്ങള്‍ ചെവിയടയ്ക്കൂ
കല്യാണപ്പെണ്ണും ചെറുക്കനുമായ് ചൊല്ലും
സല്ലാപ രഹസ്യം കേള്‍ക്കേണ്ടാ(കല്യാണ)
(മലരുകളേ പൂന്തളിരുകളേ)
കുളിര്‍കാറ്റേ കൊച്ചു കുളിര്‍കാറ്റേ
മധുവനത്തില്‍ ഞങ്ങള്‍ മയങ്ങീടട്ടെ(കുളിര്‍കാറ്റേ)
കുളിരണി മഞ്ചം നീ വിരിക്കൂ നിന്റെ
വിശറിയുമായ് ഒന്നു മാറി നില്‍ക്കൂ(കുളിരണി)
(മലരുകളേ പൂന്തളിരുകളേ)