Malarsoodi pulayoram

മലര്‍ചൂടി പുഴയോരം
Year
Language

മലർ ചൂടി പുഴയൊരം കളിയാടുമ്പോൾ
ഒരു സ്വർഗ്ഗസംഗീതം കേട്ടു
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു(2)

മധുരാഭിലാഷങ്ങൾ പൂത്തു - ഇന്നു
മമ ജന്മ സാഫല്യം നേടി
പനിനീരിൽ നീരാടി പവിഴങ്ങൾ നീ ചാർത്തി
കുടനീലപ്പൂ ചൂടി ഒരു സന്ധ്യയിൽ
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു (മലർ)

മധുമാസം ചിരിതൂകി വന്നു - എന്റെ
മനമാകെ മകരന്ദമായി
പുഴപാടി നിൻ ഗീതം
അതു കേട്ടു മയിലാടി
പൂന്തെന്നൽ പൂനുള്ളാൻ വരവായിതാ
സഖി നീ ജീവനിൽ
അമൃതം ചൊരിയാനണഞ്ഞു (മലർ)

malar sūḍi puḻayŏraṁ kaḽiyāḍumboḽ
ŏru svarggasaṁgīdaṁ keṭṭu
sakhi nī jīvanil
amṛtaṁ sŏriyānaṇaññu(2)

madhurābhilāṣaṅṅaḽ pūttu - innu
mama janma sāphalyaṁ neḍi
paninīril nīrāḍi paviḻaṅṅaḽ nī sārtti
kuḍanīlappū sūḍi ŏru sandhyayil
sakhi nī jīvanil
amṛtaṁ sŏriyānaṇaññu (malar)

madhumāsaṁ siridūgi vannu - ĕnṟĕ
manamāgĕ magarandamāyi
puḻabāḍi nin gīdaṁ
adu keṭṭu mayilāḍi
pūndĕnnal pūnuḽḽān varavāyidā
sakhi nī jīvanil
amṛtaṁ sŏriyānaṇaññu (malar)