മലർമണം പെയ്യും രാവല്ലോ..ഹേയ്
മധുകണം ചിന്തും രാവല്ലോ...(2)
എൻപ്രിയനേ...ഹേയ് ഹാ...അണയൂ...
എൻപ്രിയനേ നീ അണയൂ
ഈ നിറയും ചഷകം നിന്റെ ചുണ്ടിനോടു ചേർക്കാം..
(മലർമണം.....)
ഒരു ചുംബനം ഒരു ചുടുചുംബനം
കരലാളനം ഇരു കരലാളനം
ഏൽക്കുവാൻ ഞാൻ കൊതിക്കവേ...വാ..(2)
ഹേമന്തരാവിന്റെ ചിറകേറി വാ
ശൃംഗാര രസജന്യപദം മൂളി വാ
ഈ നിലാവും ഇരുളും തമ്മിൽ മാരഗീതം മീട്ടാം
(മലർമണം.....)
അകതാരിലോ മൃദുമർമ്മരം
സുഖമർമ്മരം അതിൽ എൻ ചിന്തകൾ
തരളമായ് മാറുമ്പോൾ...പുളകമേ വാ...(2)
എന്നുള്ളിൽ മുറുകുന്ന ഇഴ മീട്ടി വാ
എൻമെയ്യിൽ നഖമുദ്ര നീ ചാർത്തി വാ..
ഈ നിലാവിൽ ഇരുളിൽമുങ്ങി ദൂരെമാഞ്ഞുപോകാം
(മലർമണം.....)
malarmaṇaṁ pĕyyuṁ rāvallo..hey
madhugaṇaṁ sinduṁ rāvallo...(2)
ĕnpriyane...hey hā...aṇayū...
ĕnpriyane nī aṇayū
ī niṟayuṁ saṣagaṁ ninṟĕ suṇḍinoḍu serkkāṁ..
(malarmaṇaṁ.....)
ŏru suṁbanaṁ ŏru suḍusuṁbanaṁ
karalāḽanaṁ iru karalāḽanaṁ
elkkuvān ñān kŏdikkave...vā..(2)
hemandarāvinṟĕ siṟageṟi vā
śṛṁgāra rasajanyabadaṁ mūḽi vā
ī nilāvuṁ iruḽuṁ tammil māragīdaṁ mīṭṭāṁ
(malarmaṇaṁ.....)
agadārilo mṛdumarmmaraṁ
sukhamarmmaraṁ adil ĕn sindagaḽ
taraḽamāy māṟumboḽ...puḽagame vā...(2)
ĕnnuḽḽil muṟugunna iḻa mīṭṭi vā
ĕnmĕyyil nakhamudra nī sārtti vā..
ī nilāvil iruḽilmuṅṅi dūrĕmāññubogāṁ
(malarmaṇaṁ.....)