Malardorum mandahaasam

മലര്‍തോറും മന്ദഹാസം
Year
Language

മലര്‍ തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം?
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

ഹൃദയം പകര്‍ന്നുതമ്മില്‍ കഥകള്‍ പറഞ്ഞു നില്‍ക്കും
പുതുപൂക്കള്‍ നമ്മെനോക്കി പുളകത്തില്‍ മുങ്ങിടുന്നു

അനുരാഗവായ്പ്പുകാണാന്‍ അവയും കൊതിക്കയാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

ആടുന്നു മാമരങ്ങള്‍ പാടുന്നു കോകിലങ്ങള്‍
ആലോലകാന്തിയാര്‍ന്നു നില്‍പ്പൂ ചരാചരങ്ങള്‍
ലോകത്തിനിത്രയേറെ ആനന്ദമെന്തിനാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

അണയാതെകത്തിനില്‍ക്കും അമലാനുരാഗദീപം
അരുളുന്നതുണ്ടു പാരില്‍ ഹൃദയത്തിനീ പ്രകാശം
അതു നാം പകര്‍ത്തുവാനായ് അവയും കൊതിക്കയാവാം
പിരിയാതെയെന്നും വാഴാന്‍ നമ്മോടോതിടുന്നതാവാം

malar toṟuṁ mandahāsaṁ viriyunnadĕndināvāṁ?
piriyādĕyĕnnuṁ vāḻān nammoḍodiḍunnadāvāṁ

hṛdayaṁ pagarnnudammil kathagaḽ paṟaññu nilkkuṁ
pudubūkkaḽ nammĕnokki puḽagattil muṅṅiḍunnu

anurāgavāyppugāṇān avayuṁ kŏdikkayāvāṁ
piriyādĕyĕnnuṁ vāḻān nammoḍodiḍunnadāvāṁ

āḍunnu māmaraṅṅaḽ pāḍunnu kogilaṅṅaḽ
ālolagāndiyārnnu nilppū sarāsaraṅṅaḽ
logattinitrayeṟĕ ānandamĕndināvāṁ
piriyādĕyĕnnuṁ vāḻān nammoḍodiḍunnadāvāṁ

aṇayādĕgattinilkkuṁ amalānurāgadībaṁ
aruḽunnaduṇḍu pāril hṛdayattinī pragāśaṁ
adu nāṁ pagarttuvānāy avayuṁ kŏdikkayāvāṁ
piriyādĕyĕnnuṁ vāḻān nammoḍodiḍunnadāvāṁ