Malaranikkaadugal

മലരണിക്കാടുകള്‍
Work
Year
Language

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

പുളകം പോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നുനിന്നെത്തി നോക്കി

ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും
അരികെഴും നെല്‍പ്പാട വീഥികളും
പലപല താഴ്വര ത്തോപ്പുകളും

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
അഴകുമാരോഗ്യവും സ്വസ്ഥതയും
അവിടത്തില്‍ മൊട്ടിട്ടു നിന്നിടുന്നു

malaraṇikkāḍugaḽ tiṅṅiviṅṅi
maradaga kāndiyil muṅṅimuṅṅi
karaḽuṁ miḻiyuṁ kavarnnu minni
kaṟayaṭrŏrālasal grāmabhaṁgi

puḽagaṁ pol kunnin puṟattuvīṇa
pudumūḍal maññala pulgi nīkki
pularŏḽi māmala śreṇigaḽ tan
puṟagilāy vannuninnĕtti nokki

iḍayanṟĕ pāṭṭilaliññŏḻuguṁ
taḍiniyuṁ tāmarappŏygagaḽuṁ
arigĕḻuṁ nĕlppāḍa vīthigaḽuṁ
palabala tāḻvara ttoppugaḽuṁ

taḽiruṁ malaruṁ taruppaḍarppuṁ
taṇaluṁ taṇuvaṇippulpparappuṁ
kaḽagaḽaṁ pĕydubĕydaṅṅumiṅṅuṁ
iḽagippaṟakkunna pakṣigaḽuṁ

ĕviḍĕttiriññŏnnu nokkiyāluṁ
aviḍĕllāṁ pūtta maraṅṅaḽ mātraṁ
aḻagumārogyavuṁ svasthadayuṁ
aviḍattil mŏṭṭiṭṭu ninniḍunnu