Malarambanarinyanyailla

മലരമ്പനറിഞ്ഞില്ല
Year
Language

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാ‍ഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ

ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി ഒരു മോഹം കന്യകയില്‍
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ അവള്‍ പാടി ഹൃദയരാ‍ഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ

കരയുന്ന കാട്ടുപൂവിന്‍... കരളിലെ നിത്യദാഹം...
കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാ‍ഗം
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ

malarambanaṟiññillā madhumāsamaṟiññillā
malarsūḍi ĕnmanassil ŏru mohaṁ
adharamaṟiññilla hṛdayamaṟiññilla
aṟiyādĕ mūḽippoy ŏru rāgaṁ
malarambanaṟiññillā madhumāsamaṟiññillā

iḽaṁ kāṭraṟiññillā .. ilagaḽaṟiññillā
iḽaṁ kāṭraṟiññilla ilagaḽaṟiññilla
iviḍŏru pāṭṭugāran maṟaññuninnu
siridūgi... siridūgiyŏḻugunna dhanumāsasandriga
vanamāge madhumāri sŏriññuninnu
vanamāgĕ madhumāri sŏriññuninnu

malarambanaṟiññillā madhumāsamaṟiññillā
malarsūḍi ŏru mohaṁ kanyagayil
adharamaṟiññilla hṛdayamaṟiññilla
aṟiyādĕ avaḽ pāḍi hṛdayarāgaṁ
malarambanaṟiññillā madhumāsamaṟiññillā

karayunna kāṭṭubūvin... karaḽilĕ nityadāhaṁ...
karayunna kāṭṭubūvin karaḽilĕ nityadāhaṁ
kaṇḍunilkkuṁ kaḽittĕnnal aṟiyunnillā
kadanattin uḽḽilninnuṁ kaibiḍiccugayaṭriya
karuṇadan kālkkalippū kŏḻiññuvĕṅgil
karuṇadan kālkkalīppū kŏḻiññuvĕṅgil

malarambanaṟiññillā madhumāsamaṟiññillā
malarsūḍi ĕnmanassil ŏru mohaṁ
adharamaṟiññilla hṛdayamaṟiññilla
aṟiyādĕ mūḽippoy ŏru rāgaṁ
malarambanaṟiññillā madhumāsamaṟiññillā