Malar toogunnu

മലര്‍ തൂകുന്നു
Year
Language

മലര്‍ തൂകുന്നു തളിര്‍ ചൂടുന്നു
ഇളം പൂവുകള്‍ കുളിര്‍ ചൂടുന്നു
താരം പൂക്കും രാവില്‍ താരിന്‍ ഗന്ധം തേടും
മാനസമൊരു മാലിനിയുടെ തേനലയുടെ തൂവലുകളില്‍
രാഗം തേടും നേരം താളം ചൂടും നേരം
മോഹങ്ങള്‍ തന്‍ തീരങ്ങളില്‍
മാനേ തേനേ വാ നീ മായാദാഹം താ നീ

തേന്മുല്ലകള്‍ പൂനുള്ളിടും ഉഷസ്സിന്‍ വാടിയില്‍
പൂത്തുമ്പികള്‍ തേന്‍‌കൂടുകള്‍ നുകരും വേളയില്‍
ഹൃദയരാഗക്കിളിയുമായെന്‍ രാഗവേണുവില്‍
തരളഗാനലയമുണര്‍ത്താന്‍ നീയണഞ്ഞിടു

പൂഞ്ചോലകള്‍ പൂമ്പട്ടുകള്‍ ഞൊറിയും രാത്രിയില്‍
പൊന്‍പൂക്കളില്‍ പൊന്‍പൂവുകള്‍ വിടരും യാമത്തില്‍
മദനമേള ശ്രുതിയുമായെന്‍ മോഹമേടയില്‍
മധുരലാസ്യ പദമുണര്‍ത്താന്‍ നീയണഞ്ഞിടൂ

malar tūgunnu taḽir sūḍunnu
iḽaṁ pūvugaḽ kuḽir sūḍunnu
tāraṁ pūkkuṁ rāvil tārin gandhaṁ teḍuṁ
mānasamŏru māliniyuḍĕ tenalayuḍĕ tūvalugaḽil
rāgaṁ teḍuṁ neraṁ tāḽaṁ sūḍuṁ neraṁ
mohaṅṅaḽ tan dīraṅṅaḽil
māne tene vā nī māyādāhaṁ tā nī

tenmullagaḽ pūnuḽḽiḍuṁ uṣassin vāḍiyil
pūttumbigaḽ ten‌kūḍugaḽ nugaruṁ veḽayil
hṛdayarāgakkiḽiyumāyĕn rāgaveṇuvil
taraḽagānalayamuṇarttān nīyaṇaññiḍu

pūñjolagaḽ pūmbaṭṭugaḽ ñŏṟiyuṁ rātriyil
pŏnpūkkaḽil pŏnpūvugaḽ viḍaruṁ yāmattil
madanameḽa śrudiyumāyĕn mohameḍayil
madhuralāsya padamuṇarttān nīyaṇaññiḍū