കാളീ... ഭദ്രകാളീ... രുദ്രകാളീ...
മലങ്കാവില്‍ പൂരത്തിന്റെ പൊന്‍കൊടിയേറ്റ്
നിനക്കായ് ഞാന്‍ നേര്‍ന്നുവല്ലോ തിരുമുടിയേറ്റ്
കാളീ... ഭദ്രകാളീ... രുദ്രകാളീ...
കണ്ണിലുണ്മയായ് തെളിയും കരുണാമയീ...
കരുണാമയീ...
(മലങ്കാവില്‍...)
മുട്ടിവിളിച്ചാല്‍ തുറക്കും മുക്തിതന്‍ വാതില്‍
നിന്റെ മുത്തുമണിവാതില്‍...
കാളീ... ഭദ്രകാളീ... രുദ്രകാളീ...
തേടിവന്നാല്‍ കണ്ടെത്തും നിന്‍ താളപ്പൊന്‍പാദം
കണ്ണകി നീയേ... ചണ്ഡിക നീയേ...
വരമരുളുക ഗൗരി ഭവാനി കാര്‍ത്ത്യായനി
കാളീ... ഭദ്രകാളീ... രുദ്രകാളീ...
കണ്ണിലുണ്മയായ് തെളിയും കരുണാമയീ...
കരുണാമയീ...
(മലങ്കാവില്‍...)
ശത്രുവെ ജയിച്ചു വരും സ്വപ്നഗായകന്‍
എന്റെ ഹൃദയനായകന്‍...
നേടുമവന്‍ വൈജയന്തി തിരുമനസ്സാലേ
പാര്‍വ്വതി നീയേ... ദുര്‍ഗ്ഗയും നീയേ...
വരമരുളുക ഗൗരി ഭവാനി കാര്‍ത്ത്യായനി
കാളീ... ഭദ്രകാളീ... രുദ്രകാളീ...
കണ്ണിലുണ്മയായ് തെളിയും കരുണാമയി...
കരുണാമയി...
(മലങ്കാവില്‍...)