മലമകള്‍ തന്റെ മണാളനിമ്പമായ്
തലയിലണിഞ്ഞിടും ഭഗവാനേ
മലര്‍മകള്‍ തന്നുടെ പതിയേ പതിവായ്
മാറിലുറക്കിടും ഭഗവാനേ
ധരാതലത്തെ പുഷ്പം പോലൊരു
തലയില്‍ ചൂടും നാഗേശാ
താണുവണങ്ങിടും അടിയങ്ങള്‍ക്കൊരു
താങ്ങായ്ത്തീരും നീയെന്നും
നടനം ചെയ്യുക നടനം ചെയ്യുക
നാഗകുലേശ്വരനേ
മകുടിമുഴങ്ങീ.... താളമിണങ്ങീ...
മനം തെളിഞ്ഞൊന്നാടുക നീ
malamagaḽ tanṟĕ maṇāḽanimbamāy
talayilaṇiññiḍuṁ bhagavāne
malarmagaḽ tannuḍĕ padiye padivāy
māṟiluṟakkiḍuṁ bhagavāne
dharādalattĕ puṣpaṁ polŏru
talayil sūḍuṁ nāgeśā
tāṇuvaṇaṅṅiḍuṁ aḍiyaṅṅaḽkkŏru
tāṅṅāyttīruṁ nīyĕnnuṁ
naḍanaṁ sĕyyuga naḍanaṁ sĕyyuga
nāgaguleśvarane
maguḍimuḻaṅṅī.... tāḽamiṇaṅṅī...
manaṁ tĕḽiññŏnnāḍuga nī