മഴ പുതുമഴ....മഴ പൊടിമഴ
മഴ കരിമഴ....മഴ ചിരിമഴ
മഴകള്‍ ഇളകിയരികിലൊഴുകുമോ.....ഓ...
തൂമഴയുടെ താളം കിളിമതിയുടെ മേളം
മനസ്സിലെ കന്നിപ്പൂമഴ...ഓ......
ചിനുചിനെ അല്ലിത്തേൻ മഴ...(തൂമഴയുടെ..)
കരിമുകിലേ മാനത്തെ പടികടന്നു വായോ..
പിടിപിടീന്നു താഴത്തെ വയലിലൊന്നു വായോ...
മയിലാ..കുയിലാ...മണിയാ...തോടിറങ്ങി വായോ ..
(തൂമഴയുടെ താളം.....)
നീയാണേ ഞാനാണേ പാടത്തു മണ്ണില്‍
തേനാണേ പാലാണേ നീ മഴപ്പെണ്ണേ..(നീയാണേ..)
കരളില്‍ നീയും പീലി നീര്‍ത്തിയോ ...
കവിളില്‍ നാണം ചായുറങ്ങിയോ....
മയിലാളെ ..നനയാതെ കിനാവുപോലൊരേ മഴ
ചേറുണരും നേരമെടീ മാറിനിക്കല്ലേ..
മാലയിടാന്‍ കൈയ്യിലെടീ ചീരവിത്തല്ലേ....(ചേറുണരും...)
(തൂമഴയുടെ താളം.....)
ഹോയ്...ചൂടാണേ ചൂരാണേ മാരന്റെ മാറില്‍
ചായല്ലേ..തോരാതെ പാടുന്നപെണ്ണേ...(ഹേയ് ചൂടാണേ...)
ഇളനീര്‍ തൈലം നീ തുളിച്ചുവോ
മിഴിയില്‍ മാനം പൂ വിടര്‍ത്തിയോ
മഴവില്ലേ തെളിയല്ലേ മനസ്സിലിന്നോരേ മഴ
പാളകൊണ്ടു നീരുകോരി ആടി നിക്കല്ലേ
ഏറു കൂട്ടി ഉച്ചയാണു് നീ മറക്കല്ലേ .....(പാളകൊണ്ടു..)
(തൂമഴയുടെ താളം.....)