Mala peydu maanam telinyanyaa

മഴ പെയ്തു മാനം തെളിഞ്ഞ
Year
Language

മഴപെയ്തു മാനം തെളിഞ്ഞ നേരം

മഴപെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..!!

പലവട്ടം പിന്നെയും മാവ് പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി
പകല്‍ വര്‍ഷ രാത്രിതന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു ( മഴ)

എരിവേനലില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇളവെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍
നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും
നീ തന്നു മനസ്സിന്‍റെ തൊട്ടില്‍ പോലും (മഴ)

maḻabĕydu mānaṁ tĕḽiñña neraṁ

maḻabĕydu mānaṁ tĕḽiñña neraṁ
tŏḍiyilĕ taimāvin soṭṭil
ŏru kŏccu kāṭreṭru vīṇa ten māmbaḻaṁ
ŏrumiccu paṅgiṭṭa kālaṁ
ŏrumiccu paṅgiṭṭa bālya kālaṁ..!!

palavaṭṭaṁ pinnĕyuṁ māv pūttu
puḻayilā pūkkaḽ vīṇŏḻugippoyi
pagal varṣa rātridan miḻi tuḍaccu
piriyātta niḻalu nī ĕnnaṟiññu
piriyātta niḻalu nī ĕnnaṟiññu ( maḻa)

ĕrivenalil iḽaṁ kāṭru polĕ
kuḽir veḽayil iḽavĕyilu polĕ
ĕllāṁ maṟannĕnikkĕnnumuṟaṅṅān
nī tannu manassinṟĕ tŏṭṭil poluṁ
nī tannu manassinṟĕ tŏṭṭil poluṁ (maḻa)