Mala manimugile

മഴ മണിമുകിലേ
Work
Year
Language

മഴമണിമുകിലേ...
കള്ളപ്പുള്ളിക്കുയിലേ....

മഴമണിമുകിലേ കൊട്ടിപ്പാടല്ലേ
കള്ളപ്പുള്ളിക്കുയിലേ കൊഞ്ചിക്കൂവല്ലേ
കുരുവികളേ പറയരുതേ...
അരുവികളേ അരുതരുതേ...
ഇളമനസ്സുരുവിട്ട കുറുമ്പെങ്ങും വിളമ്പരുതേ
(മഴമണിമുകിലേ)

പുഞ്ചിരിച്ചു നീയൊന്നു വെറുതെ
പന്തലിച്ചു മോഹമെന്നുയിരേ
പന്തലിച്ച മോഹത്തിന്നരികെ
ചന്തമിട്ട ഞാനിന്നു തനിയേ
കുഞ്ഞുലതയായ് നിന്റെയഴകില്‍
മേയുമൊരു മനസ്സിനു ലഹരി
നിന്റെ മനസ്സിന്‍ സ്വര്‍ണ്ണനിറമോ
ചൂടുമൊരു കനവിനു പുലരി
ഒളികണ്ണെയ്യാതെ അകലെയലയും നിലവേ
(മഴമണിമുകിലേ)

മഞ്ഞുതുള്ളിപോലെന്റെ കവിളില്‍
മെല്ലെ വന്നുചേരുന്ന കുളിരേ
ചന്ദനത്തിന്‍ ചേലുള്ള വനിയില്‍
ചെമ്പകത്തിന്‍ ചോപ്പുള്ള മലരേ
തങ്കവെയിലേ കോടി തരുമോ
നാളെയൊരു പരിണയമറിയാന്‍
കോലമയിലേ പീലി തരുമോ
നീളെയൊരു മണിയറ മെനയാന്‍
ഒളിയമ്പെയ്യല്ലേ വിരഹമണിയുമിളമാനേ
(മഴമണിമുകിലേ)

maḻamaṇimugile...
kaḽḽappuḽḽikkuyile....

maḻamaṇimugile kŏṭṭippāḍalle
kaḽḽappuḽḽikkuyile kŏñjikkūvalle
kuruvigaḽe paṟayarude...
aruvigaḽe arudarude...
iḽamanassuruviṭṭa kuṟumbĕṅṅuṁ viḽambarude
(maḻamaṇimugile)

puñjiriccu nīyŏnnu vĕṟudĕ
pandaliccu mohamĕnnuyire
pandalicca mohattinnarigĕ
sandamiṭṭa ñāninnu taniye
kuññuladayāy ninṟĕyaḻagil
meyumŏru manassinu lahari
ninṟĕ manassin svarṇṇaniṟamo
sūḍumŏru kanavinu pulari
ŏḽigaṇṇĕyyādĕ agalĕyalayuṁ nilave
(maḻamaṇimugile)

maññuduḽḽibolĕnṟĕ kaviḽil
mĕllĕ vannuserunna kuḽire
sandanattin seluḽḽa vaniyil
sĕmbagattin soppuḽḽa malare
taṅgavĕyile koḍi tarumo
nāḽĕyŏru pariṇayamaṟiyān
kolamayile pīli tarumo
nīḽĕyŏru maṇiyaṟa mĕnayān
ŏḽiyambĕyyalle virahamaṇiyumiḽamāne
(maḻamaṇimugile)