Mala mala mala

മഴ മഴ മഴ
Year
Language

മഴ മഴ മഴ മഴ മാനത്തുണ്ടൊരു
പനിനീര്‍ത്തൂമഴ... പൂമഴ...
പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു
പുളകപ്പൂമ്പുഴ... തേന്‍‌പുഴ...
(മഴ...)

പുഴയുടെ കുളിരില്‍ കുളിരിന്‍ കുളിരില്‍
തഴുകും അഴകിന്‍ ദേവത...
തിരുവായ്‌മൊഴിമണിമുത്തുകളുതിരും
തളിരിന്‍ ഹിമകണചാരുത...
(മഴ...)

നീലാകാ‍ശത്തിന്‍ താഴെ നിറയും ഭൂമിയില്‍
പ്രണയം ജന്മജന്മാന്തരസുകൃതം യൗവ്വനം
സന്ധ്യാരാഗ മദാലസം പ്രകൃതീ നിന്‍ മുഖം
(മഴ...)

ആലിംഗനസുഖനിര്‍വൃതി മുകരും ശാഖികള്‍
സാഗരനീലിമതന്‍ ജതി തേടും വാഹിനി
മഞ്ഞിന്‍ ഈറന്‍ മുഖപടം മാറ്റീ മാധവം
(മഴ...)

maḻa maḻa maḻa maḻa mānattuṇḍŏru
paninīrttūmaḻa... pūmaḻa...
puḻa puḻa puḻa puḻa tāḻattuṇḍŏru
puḽagappūmbuḻa... ten‌puḻa...
(maḻa...)

puḻayuḍĕ kuḽiril kuḽirin kuḽiril
taḻuguṁ aḻagin devada...
tiruvāy‌mŏḻimaṇimuttugaḽudiruṁ
taḽirin himagaṇasāruda...
(maḻa...)

nīlāgāśattin dāḻĕ niṟayuṁ bhūmiyil
praṇayaṁ janmajanmāndarasukṛtaṁ yauvvanaṁ
sandhyārāga madālasaṁ prakṛtī nin mukhaṁ
(maḻa...)

āliṁganasukhanirvṛti mugaruṁ śākhigaḽ
sāgaranīlimadan jadi teḍuṁ vāhini
maññin īṟan mukhabaḍaṁ māṭrī mādhavaṁ
(maḻa...)