Mailaanyajikkaram

മൈലാഞ്ചിക്കരം
Work
Year
Language

മയിലാഞ്ചിക്കരം കൊണ്ടു്
മൊകം പൊത്തിയിരിക്കുന്ന
മദനപ്പൂവനത്തിലെ
മുളംതത്തക്കിളിപ്പെണ്ണേ
മണിമാറു തുടിക്കുന്നോ..
പിടയ്ക്കുന്നോ തുടുക്കുന്നോ
മണിമാരന്‍ വരുന്നൊരു
സമയമടുക്കുമ്പോള്‍....
(മയിലാഞ്ചിക്കരം.....)

മയ്യണിക്കണ്ണുകള്‍ മെല്ലെ വിരിഞ്ഞാല്‍
മാരന്റെയുള്ളിലെ വമ്പു് പറക്കും...
ഈ മുന്തിരിച്ചുണ്ടിലെ പുഞ്ചിരി കണ്ടാല്‍
മുഹറനിലാവും ഒന്നു കറുക്കും

കണ്ണു തുറക്കെടീ കണ്മണിയാളേ
അങ്ങൊന്നു നോക്കെടീ സുന്ദരിയാളേ
അന്റെ കിനാവിന്നറയില്‍ കടന്നു്
ഖൽ‌ബു് കവര്‍ന്നിടും കള്ളനൊരാളെ ...
(മയിലാഞ്ചിക്കരം.....)

പൂങ്കുളിര്‍ക്കാലുകള്‍ മണ്ണിലമര്‍ന്നാല്‍
പൂഴിയും പുളകം കൊണ്ടു തരിക്കും..
ഈ തട്ടത്തിനുള്ളിലെ മൊഞ്ചൊന്നു കണ്ടാല്‍
പുതുമണവാളന്റെ ഉള്ളു തിളയ്ക്കും...

ഒന്നുചിരിക്കെടീ പൊന്‍മണിയാളേ
കൊഞ്ചി നടന്നൊരു പൈങ്കിളിയാളേ ...
നിന്നെ പൊതിഞ്ഞു നിറഞ്ഞൊരു നാണം
ഇന്നവന്‍ രാവില്‍ തീര്‍ക്കും മോളേ...
(മയിലാഞ്ചിക്കരം.....)

mayilāñjikkaraṁ kŏṇḍu്
mŏgaṁ pŏttiyirikkunna
madanappūvanattilĕ
muḽaṁtattakkiḽippĕṇṇe
maṇimāṟu tuḍikkunno..
piḍaykkunno tuḍukkunno
maṇimāran varunnŏru
samayamaḍukkumboḽ....
(mayilāñjikkaraṁ.....)

mayyaṇikkaṇṇugaḽ mĕllĕ viriññāl
māranṟĕyuḽḽilĕ vambu് paṟakkuṁ...
ī mundiriccuṇḍilĕ puñjiri kaṇḍāl
muhaṟanilāvuṁ ŏnnu kaṟukkuṁ

kaṇṇu tuṟakkĕḍī kaṇmaṇiyāḽe
aṅṅŏnnu nokkĕḍī sundariyāḽe
anṟĕ kināvinnaṟayil kaḍannu്
khal‌bu് kavarnniḍuṁ kaḽḽanŏrāḽĕ ...
(mayilāñjikkaraṁ.....)

pūṅguḽirkkālugaḽ maṇṇilamarnnāl
pūḻiyuṁ puḽagaṁ kŏṇḍu tarikkuṁ..
ī taṭṭattinuḽḽilĕ mŏñjŏnnu kaṇḍāl
pudumaṇavāḽanṟĕ uḽḽu tiḽaykkuṁ...

ŏnnusirikkĕḍī pŏnmaṇiyāḽe
kŏñji naḍannŏru paiṅgiḽiyāḽe ...
ninnĕ pŏdiññu niṟaññŏru nāṇaṁ
innavan rāvil tīrkkuṁ moḽe...
(mayilāñjikkaraṁ.....)