Maikkannil

മൈക്കണ്ണില്‍
Year
Language

മൈക്കണ്ണില്‍ കവിതയുള്ള മൈഥിലീ എന്‍ മൈഥിലീ
നിന്‍ മാതളപ്പൂമെയ്യിനെന്‍റെ അഞ്ജലി പ്രേമാഞ്ജലി
ഹൃദയത്തിന്‍ തന്ത്രി മീട്ടും ഗായകാ - നിന്‍
മധുവൂറും കവിതയ്ക്കെന്‍ അഞ്ജലി രാഗാഞ്ജലി
(മൈക്കണ്ണില്‍)

അറവാതില്‍‌ച്ചേലുള്ള മാറിനും
അരയാലില വടിവൊത്ത വയറിനും
നാട്യശാസ്ത്രമോതുന്ന ചുവടിനും
അരസികനും കവിത തോന്നുമഴകിനും
അഞ്ജലി... അഞ്ജലി...
അയ്യമ്പന്‍ പോറ്റുന്ന പൊന്‍‌കിളീ
(മൈക്കണ്ണില്‍)

കൂമ്പാളപ്പൊളി തോല്‍ക്കും കവിളിനും
കൂരമ്പുകള്‍ തൊടുക്കുന്ന കണ്ണിനും
കങ്കേളിപ്പൂവൊത്ത ചുണ്ടിനും
തുമ്പപ്പൂ പോലുള്ള പല്ലിനും
അഞ്ജലി... അഞ്ജലി...
ഭൂമിദേവിയോടിവന്നു വാനൊളി
(മൈക്കണ്ണില്‍)

maikkaṇṇil kavidayuḽḽa maithilī ĕn maithilī
nin mādaḽappūmĕyyinĕnṟĕ añjali premāñjali
hṛdayattin dandri mīṭṭuṁ gāyagā - nin
madhuvūṟuṁ kavidaykkĕn añjali rāgāñjali
(maikkaṇṇil)

aṟavādil‌sceluḽḽa māṟinuṁ
arayālila vaḍivŏtta vayaṟinuṁ
nāṭyaśāstramodunna suvaḍinuṁ
arasiganuṁ kavida tonnumaḻaginuṁ
añjali... añjali...
ayyamban poṭrunna pŏn‌kiḽī
(maikkaṇṇil)

kūmbāḽappŏḽi tolkkuṁ kaviḽinuṁ
kūrambugaḽ tŏḍukkunna kaṇṇinuṁ
kaṅgeḽippūvŏtta suṇḍinuṁ
tumbappū poluḽḽa pallinuṁ
añjali... añjali...
bhūmideviyoḍivannu vānŏḽi
(maikkaṇṇil)