1.
മഹാബലി വന്നാലും - പുതു
മലര്‍ക്കളം കണ്ടാലും നൃപ
(മഹാബലി)
സുദിനമിതില്‍ തവപദം തന്നില്‍
സുരഭിലമാം പൂവുകള്‍ തൂകിടാം
മധുമധുരം ശീലുകളില്‍ തവജയ -
ഗാഥകള്‍ പാടാം കളികളുമാടാം
(മഹാബലി)
2.
അത്തംനാള്‍ തൊട്ടു പത്തുവരേയ്ക്കുമീ -
ഇത്തിരിമുല്ലപ്പൂകമ്മലിട്ടും
കാട്ടില്‍ കിടക്കിണ കായാമ്പൂവള്ളികള്‍
കണ്ണെഴുതും റോജ പൊട്ടു കുത്തും
പൊന്‍മലര്‍ ചൂടിയ തെച്ചിപ്പൂവള്ളികള്‍
കുമ്മിയടിക്കും ഇളംകാറ്റില്‍
ഓണനിലാവത്തു കയ്യില്‍ക്കുഴലായി
കാനനപ്പൂങ്കുയില്‍ പാട്ടു പാടും
3.
പൂഞ്ചോലക്കാവിലൊരു പൂങ്കുളമുണ്ടേ അതില്‍
പൂങ്കാറ്റിലാടിടുന്ന താമരയുണ്ടേ നല്ല
പൂവള്ളിത്താമരയില്‍ തുമ്പി തുള്ളേണം തൈ തൈ
(പൂഞ്ചോല)
പൂകച്ചകെട്ടീട്ടും പൂമാല ചാര്‍ത്തിയും
പൂമുണ്ടു തോളിലിട്ടു തുമ്പിതുള്ളേണം തൈ തൈ
4.
കരിമുടിയില്‍ മലരുവേണം കരങ്ങള്‍ തന്നില്‍ വളകള്‍ വേണം
കളമൊഴിയില്‍ മധുരം വേണം ചരണമതില്‍ തളകള്‍ വേണം
കളിയാടി വിളയാടി കാവില്‍ എത്തേണം തൈ തൈ
(കരിമുടിയില്‍)