മകരനിലാവിന്റെ കുളിരലയില്‍
മലരണിക്കാടിന്റെ തിരുനടയില്‍
ഒരുകൊച്ചു സ്വപ്നത്തിന്‍ മരതകക്കാന്തിയില്‍
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
കാത്തിരിപ്പൂ
ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍
ഇക്കളിവഞ്ചിയില്‍ വന്നു
ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്‍കുവാന്‍
ഇക്കിളിപ്പെണ്ണേ നീവരില്ലേ?
നീവരില്ലേ?
ആയിരം ആയിരമുന്മാദരാഗങ്ങള്‍
ആത്മാവിലീണം പകര്‍ന്നു
ആദിവ്യ സംഗീത സാന്ദ്രതപുല്‍കുവാന്‍
ആനന്ദരൂപിണീ നീവരില്ലേ?
നീവരില്ലേ?