Magane vaa ponmagane vaa

മകനേ വാ പൊൻമകനേ വാ
Year
Language

മകനേ വാ‍...പൊന്മകനേവാ...
മനസ്സിന്‍ മൌന ഗാനം കേള്‍ക്കാനോടി വാ
അമ്മയ്ക്കൊരുമ്മ താ...അമ്മയ്ക്കൊരുമ്മ താ..

നിന്‍ ചിരികാണാതെന്റെ പ്രഭാതം
പുഞ്ചിരിക്കാന്‍ മറന്നു
നിന്‍ കളിചിരിയില്‍ മുഴുകാനാവാ-
തെന്റെകിനാവുകള്‍ പൊലിഞ്ഞൂ
അന്ത്യദളവും കൊഴിയും മുന്‍പേ അരികില്‍ വാ
കണ്ണുപൊത്തിക്കളി മതിയാക്കി ഓടി വാ
അമ്മയ്ക്കൊരുമ്മ താ...അമ്മയ്ക്കൊരുമ്മ താ...
(മകനേ വാ....)

നിന്മൊഴി കേള്‍ക്കാതെന്റെ നിശീഥം
ഒന്നുറങ്ങാന്‍ മറന്നൂ
നിന്നിളം മെയ് ചൂടേല്‍ക്കാന്‍ കൊതിച്ചീ
അമ്മതന്‍ മാറിടം ചുരന്നു
അന്ത്യരാഗം തീരും മുന്‍പേ അരികില്‍ വാ..വാ വാ
കള്ളപ്പിണക്കത്തിന്‍ കഥ മറന്നോടിവാ
അമ്മയ്ക്കൊരുമ്മതാ... അമ്മയ്ക്കൊരുമ്മ താ
മകനേ വാ...പൊന്‍ മകനേ വാ.....

magane vā...pŏnmaganevā...
manassin maൌna gānaṁ keḽkkānoḍi vā
ammaykkŏrumma tā...ammaykkŏrumma tā..

nin sirigāṇādĕnṟĕ prabhādaṁ
puñjirikkān maṟannu
nin kaḽisiriyil muḻugānāvā-
tĕnṟĕgināvugaḽ pŏliññū
andyadaḽavuṁ kŏḻiyuṁ munpe arigil vā
kaṇṇubŏttikkaḽi madiyākki oḍi vā
ammaykkŏrumma tā...ammaykkŏrumma tā...
(magane vā....)

ninmŏḻi keḽkkādĕnṟĕ niśīthaṁ
ŏnnuṟaṅṅān maṟannū
ninniḽaṁ mĕy sūḍelkkān kŏdiccī
ammadan māṟiḍaṁ surannu
andyarāgaṁ tīruṁ munpe arigil vā..vā vā
kaḽḽappiṇakkattin katha maṟannoḍivā
ammaykkŏrummadā... ammaykkŏrumma tā
magane vā...pŏn magane vā.....