Madimadi jananee pareeksanam

മതിമതി ജനനീ പരീക്ഷണം
Year
Language

മതി മതി ജനനീ പരീക്ഷണം ഇനി
മതിയീ നാടക നിരീക്ഷണം
മതിയീ നാടക നിരീക്ഷണം (മതി മതി..)

മങ്ക എന്നുടെ കണ്ഠം തന്നിൽ
നീയണിയിച്ചൊരു മംഗല സൂത്രം
നിൻ കരലീലകളാലേ നീയിന്നഴിച്ചെടുക്കല്ലേ
അഴിച്ചെടുക്കല്ലേ(മതി മതി..)

ശങ്ക തന്നുടെ വാൾമുനയാലീ
മാംഗല്യച്ചരടറുത്തീടുമ്പോൾ
മംഗല ഗൗരീ പർവത നന്ദിനീ
നിൻ കരമുയരില്ലേ അമ്മേ
നിൻ കരമുയരില്ലേ(മതി മതി..)

madi madi jananī parīkṣaṇaṁ ini
madiyī nāḍaga nirīkṣaṇaṁ
madiyī nāḍaga nirīkṣaṇaṁ (madi madi..)

maṅga ĕnnuḍĕ kaṇḍhaṁ tannil
nīyaṇiyiccŏru maṁgala sūtraṁ
nin karalīlagaḽāle nīyinnaḻiccĕḍukkalle
aḻiccĕḍukkalle(madi madi..)

śaṅga tannuḍĕ vāḽmunayālī
māṁgalyaccaraḍaṟuttīḍumboḽ
maṁgala gaurī parvada nandinī
nin karamuyarille amme
nin karamuyarille(madi madi..)