Madhuvidhuvin

മധുവിധുവിന്‍
Year
Language

മധുവിധുവിന്‍ രാത്രി വന്നു
മാധവന്‍ കടന്നുവന്നൂ
ഓര്‍ത്തുവെച്ച പ്രേമഗാനം
ഞാന്‍ മറന്നുപോയ് സഖീ

പൂമുടി ഞാന്‍ കോതിയില്ലാ
പുഷ്പമാല ചൂടിയില്ലാ
ആമദനന്‍ അപ്പോഴേക്കും കടന്നുവന്നു
ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല
നന്ദബാലന്‍ പിന്നില്‍ വന്നെന്‍ കണ്ണിണ മൂടി
സഖീ മധുവിധുവിന്‍ ‍.....

കോര്‍ത്തുവെച്ച മുല്ലമാല
ചാര്‍ത്തിയില്ല വിരിമാറില്‍
താമരത്തളിരിനാല്‍ വീശിയില്ല
കണ്ടുകണ്ടു ചിരിക്കട്ടേ
കണ്ണനെന്‍ ചാപല്യങ്ങള്‍
കൊണ്ടല്‍ വര്‍ണ്ണന്‍ എന്റെ മുന്നില്‍ വന്നതേ പോരും
സഖീ മധുവിധുവിന്‍ രാത്രി വന്നു.....

madhuvidhuvin rātri vannu
mādhavan kaḍannuvannū
orttuvĕcca premagānaṁ
ñān maṟannuboy sakhī

pūmuḍi ñān kodiyillā
puṣpamāla sūḍiyillā
āmadanan appoḻekkuṁ kaḍannuvannu
sandanamaṇiññilla sandaṁ varuttiyilla
nandabālan pinnil vannĕn kaṇṇiṇa mūḍi
sakhī madhuvidhuvin .....

korttuvĕcca mullamāla
sārttiyilla virimāṟil
tāmarattaḽirināl vīśiyilla
kaṇḍugaṇḍu sirikkaṭṭe
kaṇṇanĕn sābalyaṅṅaḽ
kŏṇḍal varṇṇan ĕnṟĕ munnil vannade poruṁ
sakhī madhuvidhuvin rātri vannu.....