Madhuvidhuvaay en maanasam edo

മധുവിധുവായ്‌ എന്‍ മാനസം ഏതൊ
Year
Language

മധുവിധുവായ്‌ എന്‍ മാനസമേതോ
മധുരമുന്തിരിയായ് ...
നിനക്ക് മാത്രം പകരാനെന്നില്‍
നിറഞ്ഞുവല്ലോ സ്നേഹം (മധുവിധുവായ്‌ )
ഞാന്‍ നിന്നെക്കണ്ട നാള്‍തന്നെ
എന്റെ മനസ്സില്‍ നീ നിറഞ്ഞു ( ഞാന്‍ )
സ്വപ്നങ്ങളാല്‍ ചുടു കണ്ണീരിനാല്‍
ഞാന്‍ നിന്നെ പൂജിച്ചു (സ്വപ്ന )
എന്‍ പ്രാണന്‍ പൂ പോലെ
നിന്നുടെ കാല്‍ക്കല്‍ നേദിച്ചു (മധുവിധുവായ്)
നിന്‍ നെഞ്ചം എന്റെ പൂമഞ്ചം
എന്നും ഞാനതില്‍ തല ചായ്ക്കും ( നിന്‍ )
സന്തോഷവും ജീവദു:ഖങ്ങളും
പങ്കിട്ടെടുക്കും നാം ( സന്തോഷവും )
പൊന്നല്ലാ പണമല്ലാ
നിന്‍കാല്‍പ്പൂമ്പൊടി ഞാന്‍ ചൂടും (മധുവിധുവായ്‌ )

madhuvidhuvāy‌ ĕn mānasamedo
madhuramundiriyāy ...
ninakk mātraṁ pagarānĕnnil
niṟaññuvallo snehaṁ (madhuvidhuvāy‌ )
ñān ninnĕkkaṇḍa nāḽtannĕ
ĕnṟĕ manassil nī niṟaññu ( ñān )
svapnaṅṅaḽāl suḍu kaṇṇīrināl
ñān ninnĕ pūjiccu (svapna )
ĕn prāṇan pū polĕ
ninnuḍĕ kālkkal nediccu (madhuvidhuvāy)
nin nĕñjaṁ ĕnṟĕ pūmañjaṁ
ĕnnuṁ ñānadil tala sāykkuṁ ( nin )
sandoṣavuṁ jīvadu:khaṅṅaḽuṁ
paṅgiṭṭĕḍukkuṁ nāṁ ( sandoṣavuṁ )
pŏnnallā paṇamallā
ninkālppūmbŏḍi ñān sūḍuṁ (madhuvidhuvāy‌ )